കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്‍ മാറാന്‍ സാധ്യത; പകരം ദേവേന്ദ്ര കുമാര്‍ ജോഷിക്ക് ചുമതല നല്‍കിയേക്കും

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ സ്ഥാനമൊഴിയാന്‍ സാധ്യത. ദേശീയ തലത്തില്‍ ഗവര്‍ണര്‍മാരുടെ അഴിച്ചുപണിയിലാണ് കേരള ഗവര്‍ണറും മാറാന്‍ സാധ്യത തെളിയുന്നത്.ഗവര്‍ണര്‍ പദവിയോ മറ്റ് സമാന പദവിയോ ആരിഫ് മുഹമ്മദ്‌ ഖാന് നല്‍കാന്‍ സാധ്യതയുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്.ഗവര്‍ണര്‍ ദേവേന്ദ്ര കുമാര്‍ ജോഷിക്ക് കേരളത്തിന്റെ ചുമതല നല്‍കിയേക്കും എന്ന സൂചനയുണ്ട്.

ഗവര്‍ണര്‍മാര്‍ തുടര്‍ച്ചയായി പദവിയില്‍ തുടരുന്നതിനാലാണ് പുന:സംഘടന വരുന്നത്. ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റെടുത്ത് അഞ്ച് വര്‍ഷം പിന്നിട്ടിട്ടുണ്ട്. ആനന്ദിബെന്‍ പട്ടേല്‍ അഞ്ച് വര്‍ഷത്തിലേറെയായി ഉത്തര്‍പ്രദേശ് ഗവര്‍ണറാണ്. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി, ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള എന്നിവര്‍ മൂന്ന് വര്‍ഷം കഴിഞ്ഞും പദവിയില്‍ തുടരുകയാണ്. ഇതിലെല്ലാം മാറ്റം വന്നേക്കും.

ജമ്മു കശ്മീരിലേയും ഹരിയാനയിലേയും സര്‍ക്കാര്‍ രൂപീകരണം, മഹാരാഷ്ട്ര, ജാര്‍ഖണ്ഡിലേയും നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവ മുന്നില്‍ നില്‍ക്കെ ഇതുകൂടി പരിഗണിച്ചാവും ഗവര്‍ണര്‍മാര്‍ എത്തുക എന്നാണ് ‘ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്.

spot_img

Related Articles

Latest news