കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സമ്മേളനവും, ഭാരവാഹി തിരഞ്ഞെടുപ്പും

മുക്കം ഉപജില്ല കമ്മറ്റി ഭാരവാഹികൾ: പ്രസിഡൻറ് : ബി ഷറീന (ജിയുപിഎസ് തോട്ടുമുക്കം)
സെക്രട്ടറി : ടി കെ ജുമാൻ (ജിഎൽപിഎസ് കഴുത്തൂട്ടിപുറായ )

മുക്കം: സർക്കാർ പ്രൈമറി പ്രധാനധ്യാപകരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ തടഞ്ഞു വെയ്ക്കരുതെന്നും ഉടൻ നൽകണമെന്നും കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെജിപിഎസ് എച്ച് എ ) സംസ്ഥാന സെക്രട്ടറി ആർ ശ്രീജിത്ത് അധികൃതരോട് ആവശ്യപ്പെട്ടു. അവകാശ നിഷേധം തുടർന്നാൽ ശക്തമായ പ്രക്ഷോഭം നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കെജിപിഎസ് എച്ച് എ മുക്കം ഉപജില്ല കമ്മറ്റി സംഘടിപ്പിച്ച പ്രധാനധ്യാപക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

മുക്കം ഹൗസിൽ നടന്ന സംഗമത്തിൽ ജില്ല പ്രസിഡൻ്റ് ശുക്കൂർ കോണിക്കൽ അധ്യക്ഷത വഹിച്ചു. ടി കെ ജുമാൻ സ്വാഗതവും ബി ഷറീന നന്ദിയും പറഞ്ഞു.

മുക്കം ഉപജില്ല കമ്മറ്റി ഭാരവാഹികൾ :
പ്രസിഡൻറ് : ബി ഷറീന (ജിയുപിഎസ് തോട്ടുമുക്കം)
സെക്രട്ടറി : ടി കെ ജുമാൻ (ജിഎൽപിഎസ് കഴുത്തൂട്ടിപുറായ )
വൈസ് പ്രസിഡന്റ് : കെ ഷാബു (ജിഎൽപിഎസ് മഞ്ഞക്കടവ്)
ജോ. സെക്രട്ടറി : സന്ധ്യ തോമസ് ( ജിടിഎൽപിഎസ് കൂമ്പാറ )
ട്രഷറർ : ഇ അഷ്റഫ് (ജിയുപിഎസ് മുത്തേരി )

കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെജിപിഎസ് എച്ച് എ ) മുക്കം ഉപജില്ല പ്രധാനധ്യാപക സംഗമം സംസ്ഥാന സെക്രട്ടറി ആർ ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു

spot_img

Related Articles

Latest news