കർണ്ണാടക നിയന്ത്രണങ്ങളിൽ ഇടപെടാനാവില്ല : കേരള ഹൈക്കോടതി

കേരള അതിര്‍ത്തിയില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത്കൊണ്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. നിയന്ത്രണങ്ങളില്‍ കേരള ഹൈക്കോടതിക്ക് ഇടപെടാനാവില്ല എന്ന കര്‍ണാടകയുടെ വാദം അംഗീകരിച്ചാണ് ഹര്‍ജികള്‍ തള്ളിയത്.

അതിര്‍ത്തി കടക്കാന്‍ കര്‍ണാടക ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിയമവിരുദ്ധവും ജനങ്ങള്‍ക്ക് ബുദ്ധിമുണ്ടാക്കുന്നതാണന്നും ചൂണ്ടിക്കാട്ടി മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്റഫും സിപിഎം നേതാവ് ജയാനന്ദയും സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇറക്കിയ ഉത്തരവില്‍ അടിയന്തര സാഹചര്യങ്ങളില്‍ അതിര്‍ത്തി കടക്കുന്നതിന് തടസങ്ങള്‍ ഇല്ല എന്ന് കര്‍ണാടക അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ദൈനംദിന ആവശ്യങ്ങള്‍ക്കായി നിരന്തരം പോകുന്നവര്‍ക്കും തടസമില്ലന്നും ചെക്ക് പോസ്റ്റില്‍ സ്രവ പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ടന്നും എജി വിശദീകരിച്ചു.

ദക്ഷിണ കന്നഡ മേഖലയില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്നും സംസ്ഥാനത്ത് അന്തര്‍ ജില്ലാ തലത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടന്നും കര്‍ണാടക വ്യക്തമാക്കി.

spot_img

Related Articles

Latest news