ഹോം ഐസൊലേഷനില്‍ വീഴ്ചയെന്ന് കേന്ദ്ര സംഘം

സംസ്ഥാനത്ത്കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്തതിന് കാരണം ബക്രീദ് സമയത്ത് അനുവദിച്ച ഇളവുകളല്ലെന്ന് കേന്ദ്ര സംഘം. സംസ്ഥാനത്ത് കോവിഡ് രോഗികളിൽ നടപ്പിലാക്കുന്നഹോംഐസൊലേഷനിൽ വന്ന വിഴ്ചയാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് ആറംഗ കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ.

കേരളത്തിലെ രോഗവ്യാപനം നിരീക്ഷിക്കാനെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ട്കൈമാറി.കേരളത്തിൽകോവിഡ്ഗുരുതരമായആരോഗ്യപ്രശ്നങ്ങളുണ്ടാക്കാതിരുന്നരോഗികൾക്ക്വീടുകളിലാണ് ചികിത്സ നൽകിയിരുന്നത്. ഇത്തരം രോഗികളിലെ ഗാർഹിക നിരീക്ഷണം പാളിയതാണ് പ്രധാന പ്രശ്നമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹോം ഐസൊലേഷനിൽ കഴിയുന്നവരും വീടുകളിലുള്ളവരും തമ്മിൽസാമൂഹികഅകലംപാലിക്കുന്നതിൽ വീഴ്ചയുണ്ടായി എന്നാണ് കണ്ടെത്തൽ. കേരളത്തിലെ വിവിധ ജില്ലകൾ സന്ദർശിച്ചും റിപ്പോർട്ട് തേടിയുമാണ് കേന്ദ്രസംഘം കഴിഞ്ഞ ദിവസം സന്ദർശനം പൂർത്തിയാക്കി മടങ്ങിയത്.

അതേസമയംഇളവുകളാണ്രോഗവ്യാപനംഉയർത്തിയതെന്ന്ബിജെപിഉൾപ്പെടെആരോപണമുന്നയിച്ചതിന്ഘടകവിരുദ്ധമായിട്ടാണ് കേന്ദ്രസംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്.

അതേസമയംകേരളത്തിൽരോഗവ്യാപനം ഉയർന്ന സാഹചര്യത്തിൽ ദേശീയ ദുരന്തര നിവാരണ നിയമപ്രകാരമുള്ള നിർദേശങ്ങൾ നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ അന്തിമ തീരുമാനമെടുക്കും.

spot_img

Related Articles

Latest news