കുടിയാന്മല: 9 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന ശേഷം യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വെട്ടേറ്റ ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ കുടിയാന്മലയിലാണ് നാടിനെ നടുക്കിയ സംഭവം.
എരുവേശി അംശം മുയിപ്ര പുള്ളിമാന്‍ കുന്നിലെ സതീശന് (38) കുഞ്ഞുമകനെയും ഭാര്യ അഞ്ജുവിനെയും വെട്ടിയ ശേഷം ജീവനൊടുക്കിയത്. ഭാര്യ അഞ്ജുവി (28)നേയും കുട്ടി ധ്യാന്‍ചന്ദി നേയും അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കുട്ടി പിന്നീട് മരിച്ചു
സതീശന് മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം.
Mediawings: