ഭരണനിര്‍വഹണം: കേരളം വീണ്ടും ഒന്നാമത്; എറ്റവും പിന്നില്‍ യു പി

രാജ്യത്തെ ഭരണനിര്‍വഹണത്തില്‍ കേരളം ഒന്നാമത്. പതിനെട്ട് സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയുള്ള പട്ടികയില്‍ ഉത്തര്‍ പ്രദേശാണ് ഏറ്റവും പിന്നില്‍. രണ്ടാം സ്ഥാനത്ത് തമിഴ്നാടും മൂന്നാം സ്ഥാനത്ത് തെലങ്കാനയുമാണ്.

സമത്വം, വളര്‍ച്ച, സുസ്ഥിരത, എന്നീ മൂന്ന് കാര്യങ്ങള്‍ പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പുതുച്ചേരിയാണ് ഒന്നാമത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളാണ് ഏറ്റവും പിന്നില്‍.

ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ബംഗളുരു ആസ്ഥാനമായ സന്നദ്ധ സംഘടന പബ്ലിക്ക് അഫയേഴ്സ് സെന്ററാണ് 2020-2021 വര്‍ഷത്തെ സൂചിക പുറത്തുവിട്ടത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ മഹാമാരിയെ നേരിട്ട രീതി, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തുടങ്ങി അഞ്ച് കേന്ദ്രാവിഷ്‌കൃത പദ്ധതി നടപ്പിലാക്കിയ രീതിയും പരിശോധിച്ചാണ് സ്ഥാനങ്ങള്‍ നിര്‍ണയിച്ചത്.

spot_img

Related Articles

Latest news