അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ വി ഡി സതീശനും മുഖ്യമന്ത്രിയും തമ്മില്‍ വാക്‌പോര്.

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളെയും ക്രമസമാധാനനില തകര്‍ച്ചയെയും ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ വാക്‌പോര്.

കേരളം ഗുണ്ടകളുടെ ഇടനാഴിയായി.
തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായെന്നും പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗിലെ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.

തലശേരിയിലും കിഴക്കമ്പലത്തും കഴിഞ്ഞദിവസങ്ങളിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളും, സംസ്ഥാനത്ത് ആവര്‍ത്തിക്കുന്ന ഗുണ്ടാ ആക്രമണങ്ങളും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ ഭയപ്പാടിലാണ്. മുഖ്യമന്ത്രിക്ക് പൊലീസിന് മേല്‍ നിയന്ത്രണം നഷ്ടപ്പെട്ടു. ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിന് നടപടികള്‍ ഉണ്ടാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.എല്ലാം ഒറ്റപ്പെട്ട സംഭവം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ഇത്തരം ‘ഒറ്റപ്പെട്ട സംഭവം’ പതിവായി. കാപ്പനിയമം നോക്കുകുത്തിയായെന്നും സിപിഎം ജില്ലാ സെക്രട്ടറിമാര്‍ ജില്ലാ പൊലീസ് മേധാവികളെ നിയന്ത്രിക്കുന്നതാണ് കുഴപ്പങ്ങള്‍ക്കു കാരണമെന്നും സതീശന്‍ പറഞ്ഞു.

താങ്കള്‍ പോയി നോക്കിയോ എന്നായിരുന്നു സതീശനോട് മുഖ്യമന്ത്രിയുടെ മറുപടി.

spot_img

Related Articles

Latest news