100 ദിന പരിപാടിയില്‍ ഒരുങ്ങിയത് 20808 വീട്: താക്കോല്‍ ദാനം 17 ന്

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷത്തില്‍ നൂറ് ദിന കര്‍മ്മ പരിപാടി വഴി ഒരുക്കിയത് 20808 വീട്. ഭവന രഹിതരെ സഹായിക്കാന്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും. മെയ് 17 ന് വൈകിട്ട് തിരുവനന്തപുരം കഠിനംകുളത്താണ് ഉദ്ഘാടന ചടങ്ങ്. കഠിനംകുളം പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും വീട്ടിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി നേരിട്ട് നിര്‍വ്വഹിക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനവും നടക്കും.നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 20000 വീടുകള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ലൈഫ് പദ്ധതിയില്‍ 2,95,006 വീടുകള്‍ ഇത് വരെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. 34374 വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 27 ഭവന സമുച്ഛയങ്ങളില്‍ നാലെണ്ണം അടുത്ത മാസം പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ പറയുന്നു സര്‍ക്കാരിന്റെ ഒന്നാം നൂറ് ദിന പരിപാടിയുടെ ഭഗമായി 12000 വീടുകളാണ് പൂര്‍ത്തിയാക്കിയത്.

തദ്ദേശ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടും വീട് പണി പൂര്‍ത്തിയാക്കാന്‍ പറ്റാത്ത പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിലുള്ളവരും തീരദേശമേഖലിയിലും ഉള്ള ഗുണഭോക്താക്കളെ സഹായിക്കാന്‍ അതാത് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക സമിതികള്‍ ഉണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഭൂരഹിത ഭവന രഹിതരെ സഹായിക്കാന്‍ മനസ്സോടിത്തിരി മണ്ണ് എന്ന ക്യാമ്പയിനും തുടങ്ങി. 35 തദ്ദേശ സ്ഥാപനങ്ങളിലായി ഇതിനകം 1712. 56 സെന്റ് കണ്ടെത്താനായിട്ടുണ്ട്. 1000 പേര്‍ക്ക് ഭൂമി നല്‍കാന്‍ 25 കോടിക്ക് സ്പോണ്‍സര്‍ഷിപ്പുമായി.

 

Mediawings:

spot_img

Related Articles

Latest news