കേരളം നോക്കൗട്ട് കാണാതെ പുറത്ത്.

മുംബൈ• സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വമ്പൻമാരെ അട്ടിമറിച്ച് കരുത്തുകാട്ടിയ കേരളം, തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങി പുറത്ത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ ഹരിയാനയോട് നാല് റൺസിനാണ് കേരളം തോറ്റത്. ഹരിയാന ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് നേടാനായത് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് മാത്രം. തുടർച്ചയായ അഞ്ചാം മത്സരത്തിലും ജയിച്ച ഹരിയാന 20 പോയിന്റുമായി നോക്കൗട്ടിൽ കടന്നു. കേരളം പുറത്തായി.

spot_img

Related Articles

Latest news