കണ്ണൂര്‍: അതിവേഗ റെയില്‍പാതയുടെ സ്ഥലമേറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുന്നു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രത്യേകം ഓഫിസ് തുറക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. രണ്ടുമാസത്തിനുശേഷം സ്ഥലമേറ്റെടുക്കല്‍ ആരംഭിക്കും. നടപടികള്‍ വേഗത്തിലാക്കാനായി ഓരോ ജില്ലയിലും ഓഫിസുകള്‍ തുറക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഓഫിസുകള്‍ ഇതിനകം ആരംഭിച്ചു. കണ്ണൂരില്‍ ഓഫിസിനായി സ്ഥലം കണ്ടെത്തല്‍ നടപടി നടക്കുന്നുണ്ട്. ഓഫിസ് കെട്ടിടം കണ്ടെത്താന്‍ ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്കി. സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിരവധിപേരാണ് കുടിയൊഴുപ്പിക്കപ്പെടുന്നത്. 15 മുതല്‍ 20 മീറ്റര്‍ വീതിയിലാണ് ഭൂമിയേറ്റെടുക്കല്‍. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൂടെ പോകുന്ന പാതക്കെതിരെ പ്രതിഷേധവും ശക്തമാണ്. അതിവേഗപാതക്കൊപ്പം ജലപാതയും മൈസൂരു റെയില്‍ പാതയും വരുന്നതോടെ ആയിരങ്ങളാണ് കുടിയൊഴുപ്പിക്കപ്പെടുക. പൊതുവേ സ്ഥലസൗകര്യം കുറഞ്ഞതും ജനസാന്ദ്രത കൂടിയതുമായ സംസ്ഥാനത്ത് ജനങ്ങളെ കുടിയിറക്കിയുള്ള വികസനം അനാവശ്യമാണെന്ന വാദവും ശക്തമാണ്.
ജില്ലയിലെ സഞ്ചാരപഥത്തിെന്റ അന്തിമരൂപരേഖയില്‍ ഏതാണ്ട് നിലവിലെ പാതക്ക് സമാന്തരമായാണ് അതിവേഗപാതയും കടന്നുേപാകുന്നത്. പാത കടന്നുപോകുന്ന മേഖലകളില്‍ നിരവധി വീടുകളും കെട്ടിടങ്ങളുമുണ്ട്. എടക്കാട് അടക്കമുള്ള പ്രദേശങ്ങളില്‍ റെയില്‍ പാതയും ദേശീയപാതയും തമ്മില്‍ ചുരുങ്ങിയ സ്ഥലം മാത്രമാണ് ബാക്കിയുള്ളത്. ഈ ഭാഗങ്ങളില്‍ കുടിയൊഴുപ്പിക്കല്‍ ഭീകരമാകുമെന്നാണ് സംശയിക്കുന്നത്.
നാലിരട്ടി നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പിറന്നമണ്ണില്‍നിന്ന് കുടിയൊഴുപ്പിക്കപ്പെടുന്നതിെന്റ ആശങ്കയിലാണ് നാട്ടുകാര്‍.
11 ജില്ലകളിലായി 1226 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. സംസ്ഥാനത്ത് 529.45 കി.മീ ദൂരത്തിലാണ് പാത കടന്നുപോവുക.
Mediawings: