എല്‍ ഡി എഫിനെ തുടര്‍ഭരണത്തിലേറ്റി കേരളം വീണ്ടും ചരിത്രം രചിക്കുമെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 1957-ല്‍ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയ നാട് രാജ്യത്തിന് ഒരിക്കല്‍ കൂടി വഴികാട്ടിയാകും.
ബദല്‍ നയങ്ങളും നടപടികളുമായി ഇന്ത്യയ്ക്ക് മാതൃകയായ എല്‍ ഡി എഫ് സര്‍ക്കാര്‍ തുടരേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിനും ആവശ്യമാണ്. മതനിരപേക്ഷത സംരക്ഷിക്കാന്‍, കോര്‍പറേറ്റ് അനുകൂല നവ ഉദാര വല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുന്നതാകും ഏപ്രില്‍ ആറിന്റെ ജനവിധിയെന്നും- മണ്ണൂര്‍ വളവില്‍ എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് യെച്ചൂരി പറഞ്ഞു.