സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് ആശങ്ക വേണ്ട; ആരോഗ്യമന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിൽ മാതാപിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ കുട്ടികൾക്കും വാക്സിൻ നൽകാൻ കേരളം സജ്ജമാണെന്നും കേന്ദ്രസർക്കാരിന്റെ മാർഗനിർദേശം വന്നാൽ കുട്ടികൾക്ക് വാക്സിൻ നൽകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഒരു കുട്ടി സ്‌കൂളിൽ പോയി തിരികെയെത്തുന്നത് വരെയുള്ള കാര്യങ്ങൾ നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂളുകളും കോളജുകളും തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അധ്യാപക രക്ഷാകര്‍തൃ സമിതിയോടൊപ്പം തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസ വകുപ്പുകളുടെ കൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് സൂക്ഷ്മതല ആസൂത്രണം സ്‌കൂള്‍ തുറക്കുന്നതിനു മുമ്പേ നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
കുട്ടികളില്‍ കൊവിഡ് വരാനുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നാലും കുറച്ച് കുട്ടികള്‍ക്കെങ്കിലും കൊവിഡ് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മുന്നറിയിപ്പ് നൽകി. ബന്ധപ്പെട്ട എല്ലാവരും വാക്‌സിനേഷന്‍ നടത്തണമെന്നും മറ്റ് കൂടുതല്‍ ആളുകളുമായി ബന്ധപ്പെടാതെ ഇരിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു . സ്‌കൂള്‍ പിടിഎ കള്‍ അതിവേഗത്തില്‍ പുനഃ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.

spot_img

Related Articles

Latest news