സ്കൂള്‍ തുറക്കല്‍ :കുന്ദമംഗലം മണ്ഡലംതല ശുചീകരണ യജ്ഞത്തിന് തുടക്കമായി 

സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ശുചീകരണ യജ്ഞത്തിന്‍റെ കുന്ദമംഗലം നിയോജകമണ്ഡലം തല ഉദ്ഘാടനം മര്‍ക്കസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിര്‍വ്വഹിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ കുന്ദമംഗലം മണ്ഡലത്തിലെ മുഴുവന്‍ സ്കൂളുകളിലും ഭൗതിക സാഹചര്യം സുരക്ഷിതവും വൃത്തിയുള്ളതുമാക്കുന്ന പ്രവൃത്തിക്ക് തുടക്കം കുറിക്കാന്‍ മണ്ഡലംതല സമിതി രൂപീകരിച്ച് തീരുമാനമെടുത്തിരുന്നു.

 

നവംബര്‍ 1 മുതല്‍ സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്ന് അധ്യയനം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് കുന്ദമംഗലം നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയത്. ജനപ്രതിനിധികള്‍, അധ്യാപക സംഘടനകള്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, കുടുംബശ്രി അംഗങ്ങള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരെ സഹകരിപ്പിച്ചാണ് എല്ലാ സ്കൂളുകളിലും ശുചീകരണ യജ്ഞത്തിന് സംവിധാനമൊരുക്കിയത്.

 

കളിമുറ്റമൊരുക്കാം എന്ന പേരില്‍ സംഘടിപ്പിച്ച മണ്ഡലംതല ശുചീകരണ യജ്ഞത്തിന്‍റെ ഉദ്ഘാടന പരിപാടിയില്‍ മര്‍ക്കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷൈജ വളപ്പില്‍, കുന്ദമംഗലം എ.ഇ.ഒ കെ.ജെ പോള്‍, കെ.എസ്.ടി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.കെ മുഹമ്മദ് അശ്റഫ്, പി.ടി.എ പ്രസിഡന്‍റ് സി മുഹമ്മദ് ഷാജി, പ്രിന്‍സിപ്പല്‍ എ റഷീദ്, അബൂബക്കര്‍ കുന്ദമംഗലം, ഡോ. അബൂബക്കര്‍ നിസാമി, കെ പ്രീത, കെ ഹാജറ സംസാരിച്ചു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്‍റ് എന്‍ സന്തോഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് എ ആയിഷാബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി ശിഹാബുദ്ധീന്‍ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news