സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് പരിഗണനയിൽ: മന്ത്രി ശിവൻകുട്ടി.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് പരിഗണനയിലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് ആലോചിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.

 

വിദ്യാഭ്യാസ വകുപ്പ് പ്രത്യേക പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും. സ്കൂളുകൾ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധർ മുന്നോട്ടുവെച്ചത്‌.

 

വിദഗ്ധ സമിതി റിപ്പോർട്ടും പ്രൊജക്ട് റിപ്പോർട്ടും മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. രണ്ട് റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാണ് അന്തിമ തീരുമാനം എടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

spot_img

Related Articles

Latest news