സർക്കാർസർവീസിന് മലയാളം ഏതെങ്കിലും തലത്തിൽ മതി

തിരുവനന്തപുരം: പുതുതായി സർക്കാർസർവീസിൽ പ്രവേശിക്കുന്നവർ പത്താംക്ലാസ്, പ്ലസ്‌ടു, ബിരുദ തലങ്ങളിൽ ഏതിലെങ്കിലും മലയാളം ഒരുഭാഷയായി പഠിച്ചിരിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് ചട്ടം ഭേദഗതിചെയ്തു. നേരത്തേ ഇതുസംബന്ധിച്ച് പുറത്തിറക്കിയിരുന്ന ഉത്തരവിന് അനുബന്ധമായാണ് വിജ്ഞാപനം.

സർക്കാർസർവീസിൽ പ്രവേശിക്കുന്നവരിൽ പത്താംക്ലാസ്, പ്ലസ്‌ടു, ബിരുദതലങ്ങളിൽ ഏതിലെങ്കിലും മലയാളം പഠിച്ചിട്ടില്ലെങ്കിൽ പി.എസ്.സി. നടത്തുന്ന മലയാളം പരീക്ഷ 40 ശതമാനത്തിൽ കുറയാത്ത മാർക്കുവാങ്ങി വിജയിക്കണം. മലയാളം മിഷൻ നടത്തുന്ന മലയാളം സീനിയർ ഹയർ ഡിപ്ലോമയ്ക്ക് തുല്യമായി അംഗീകരിക്കുന്ന ഈ പരീക്ഷ വിജയിച്ചാൽമാത്രമേ പ്രൊബേഷൻ കാലയളവ് പൂർത്തിയാക്കാനാകൂ. ഭാഷാന്യൂനപക്ഷങ്ങൾക്ക് നിലവിലുള്ള വ്യവസ്ഥകളിൽ മാറ്റംവരുത്തിയിട്ടില്ല.

അതേസമയം, മലയാളം നിർബന്ധമാക്കി സർക്കാർ ഇറക്കിയ ഗസറ്റ്‌ വിജ്ഞാപനം ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചതിൽ സാമൂഹികമാധ്യമങ്ങളിൽ വ്യാപകവിമർശനമുയർന്നു.

spot_img

Related Articles

Latest news