തളിപ്പറമ്പ് ലീഗില്‍ പൊട്ടിത്തെറി.സമാന്തര മുനിസിപ്പല്‍ കമ്മിറ്റി രൂപീകരിച്ച് ലീഗിലെ ഒരു വിഭാഗം..

തളിപ്പറമ്പ്:രൂക്ഷമായ വിഭാഗീയതയിൽ ജില്ലയിലെ മുസ്ലിംലീഗിനെ കൂടുതൽ വെട്ടിലാക്കി തളിപ്പറമ്പിൽ പാർടി പിളർന്നു. കഴിഞ്ഞ ദിവസം ജില്ലാ ഭാരവാഹി യോഗത്തിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ്‌ പിളർപ്പ്‌. സംഘടനാപ്രശ്‌നങ്ങളെ തുടർന്ന്‌ നേരത്തേ മരവിപ്പിച്ച ലീഗ്‌ തളിപ്പറമ്പ്‌ മുനിസിപ്പൽ കമ്മിറ്റി ഒരുവിഭാഗം യൂത്ത്‌ലീഗ്‌ പ്രവർത്തകരുടെ പ്രതിഷേധത്തോടെ പുനരുജ്ജീവിപ്പിച്ചതാണ്‌ പിളർപ്പിലേക്കു നയിച്ചത്‌. വിമതവിഭാഗം സമാന്തര കമ്മിറ്റിക്കും രൂപം നൽകി.

യൂത്ത് ലീഗ് സംസ്ഥാന വൈസ്‌ പ്രസിഡന്റും കെ എം ഷാജിപക്ഷക്കാരനുമായ പി കെ സുബൈർ നിയന്ത്രിക്കുന്ന കമ്മിറ്റിയാണ്‌ പുനരുജ്ജീവിപ്പിച്ചത്‌. ഇതിൽ പ്രതിഷേധിച്ചാണ്‌ ജില്ലാ ജനറൽ സെക്രട്ടറി അബ്‌ദുൾകരീം ചേലേരിയെ പിന്തുണയ്‌ക്കുന്ന മുൻ നഗരസഭാ ചെയർമാൻ മഹമ്മൂദ്‌ അള്ളാംകുളവും കൂട്ടരും പുതിയ കമ്മിറ്റി രൂപീകരിച്ചത്‌. യുഡിഎഫ്‌ ഭരിക്കുന്ന തളിപ്പറമ്പ്‌ നഗരസഭയിലെ 15 ലീഗ്‌ കൗൺസിലർമാരിൽ ഏഴുപേർ പുതിയ കമ്മിറ്റിക്കൊപ്പമാണ്‌. വർഷങ്ങളായി തുടരുന്ന സംഘടനാപ്രശ്നങ്ങളാണ്‌ പിളർപ്പിനു കാരണമായതെന്ന്‌ സമാന്തര കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റായി പി എ സിദ്ദിഖിനെയും ജനറൽ സെക്രട്ടറിയായി കെ മുഹമ്മദ് ബഷീറിനെയും തെരഞ്ഞെടുത്തു. യൂത്ത്‌ ലീഗ്‌, വനിതാ ലീഗ്‌ ഭാരവാഹികളെയും പ്രഖ്യാപിച്ചു. മിഖ്‌ദാദ് ചപ്പൻ യൂത്ത് ലീഗ് പ്രസിഡന്റും എൻ എ സിദ്ദീഖ്‌ ജനറൽ സെക്രട്ടറിയുമാണ്‌. ഹഫ്സത്ത് കായക്കൂലാണ്‌ വനിതാ ലീഗ്‌ പ്രസിഡന്റ്‌. ജനറൽ സെക്രട്ടറി എം സജ്നയും. റിലീഫ് കമ്മിറ്റിയും വൈറ്റ് ഗാർഡ് ഭാരവാഹികളെയും തെരഞ്ഞെടുത്തു.

spot_img

Related Articles

Latest news