കേരളം നിലനിൽക്കുന്നത്‌ പ്രവാസികളുടെ മാസപ്പടിയിൽ – ടി. പത്മനാഭൻ

കണ്ണൂർ: കേരളം നിലനിൽക്കുന്നത്‌ പ്രവാസികൾ അയക്കുന്ന മാസശമ്പളത്തിലാണെന്ന്‌ ചെറുകഥാകൃത്ത്‌ ടി.പത്മനാഭൻ പറഞ്ഞു. ഉദ്യോഗസ്ഥ മേലാളൻമാരും രാഷ്‌ട്രീയക്കാരും മറ്റും അവരോട്‌ കാണിക്കുന്നത്‌ ക്രൂരതയാണ്‌ – അദ്ദേഹം പറഞ്ഞു. കോവിഡ്‌ കാലത്ത്‌ പ്രവാസികളോട്‌ വിവേചനം കാണിക്കരുതെന്നാവശ്യപ്പെട്ട്‌ കണ്ണൂരിൽ പ്രവാസി സംഘടനയായ വെയ്‌ക്ക്‌ സംഘടിപ്പിച്ച കളക്ടറേറ്റ്‌ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ടി.പത്മനാഭൻ.

ഗൾഫിൽ ജോലിചെയ്യുന്നവർ സാധാരണക്കാരാണ്‌. അവർക്കുള്ള ഭാഷാസ്നേഹം ഇംഗ്ലണ്ടിലും അമേരിക്കയിലും മറ്റും ജോലിചെയ്യുന്ന വലിയ വിദ്യാഭ്യാസം ഉണ്ടെന്ന്‌ പറയുന്ന പ്രവാസികൾക്കില്ല.

കോവിഡ്‌ വ്യാപനം ശക്തമാണ്‌. ഞായാറാഴ്ച അടച്ചുപൂട്ടി വീട്ടിലിരുന്നാൽ കോവിഡ്‌ വരില്ലേ. തിങ്കളാഴ്ച കോവിഡ്‌ ഇവിടെത്തന്നെയില്ലേ. ഇത്‌ കേൾക്കുമ്പോൾ ഓർത്തോർത്ത്‌ ചിരിക്കാൻ തോന്നുന്നു – പത്മനാഭൻ പറഞ്ഞു. വെയ്‌ക്‌ മുൻ പ്രസിഡന്റ്‌ അബ്ദുൽ ഖാദർ പനക്കാട്ട്‌ അധ്യക്ഷതവഹിച്ചു.

വൈസ്‌ പ്രസിഡന്റ്‌ ടി.ഹംസ, മാസ്‌കോട്ട്‌ ഗ്രൂപ്പ്‌ എം.ഡി. സി.ജയചന്ദ്രൻ, എൻ.ആർ.മായൻ, അബ്ദൽസലാം കണ്ണാടിപ്പറമ്പ്‌, പി.പി ദാമോദരൻ, പി.പി പ്രകാശൻ, റസാഖ്‌ അൽവസൽ, സഹീർ പാലക്കോടൻ എന്നിവർ സംസാരിച്ചു.

 

Mediawings:

spot_img

Related Articles

Latest news