ഒരു കോടി ഡോസ് വാക്സിൻ വാങ്ങാൻ മന്ത്രിസഭാ തീരുമാനം

കോവിഡ് പ്രതിസന്ധി അവലോകനം ചെയ്യാൻ ചേർന്ന മന്ത്രി സഭ യോഗ തീരുമാനങ്ങൾ അറിവായി. ഒരു കോടി ഡോസ് വാക്സിൻ കേരളം വാങ്ങും. സമ്പൂർണ ലോക്ക് ഡൌൺ ഉണ്ടാകില്ലെന്നും തീരുമാനമായി.

70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്സീനും വാങ്ങും. 10 ലക്ഷം അടുത്ത മാസം തുടക്കത്തിൽ തന്നെ ഓർഡർ ചെയ്യും. സമ്പൂർണ ലോക്ക് ഡൌൺ ഉണ്ടാകില്ല. എന്നാൽ നിലവിൽ തുടരുന്ന വാരാന്ത്യ കർഫ്യൂ , രാത്രി നിരോധനം തുടങ്ങിവയ തുടരും.

വാക്സിന്റെ പകുതി തുക സംസ്ഥാന സർക്കാർ വഹിക്കണമെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. സൗജന്യമായി നൽകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പ്രധാന മന്ത്രിക്കു കത്തെഴുതിയിട്ടുണ്ടെങ്കിലും തീരുമാനം ഒന്നും അറിവായിട്ടില്ല .

spot_img

Related Articles

Latest news