കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കലക്ടറേറ്റ് മാർച്ചിനിടെ ജലപീരങ്കി പ്രയോ​ഗം-ഒരാൾക്ക് പരിക്ക്

കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും , ദേശീയ പാത കർമ്മ സമിതിയും സംയുക്തമായി കലക്ടറേറ് മാർച്ചും ധർണ്ണയും നടത്തി.മാർച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോ​ഗത്തിനിടയിൽ യൂത്ത് വിം​ഗ് ജില്ലാസെക്രട്ടറി എ.കെ ജലീലീന് ഇടതു കൈയ്ക്ക് പരിക്കുപറ്റി.ഇദ്ദേഹത്തെ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദേശീയ പാതയോരത്ത് പ്രവർത്തിക്കുന്ന കടകൾ ഇന്ന് അടച്ചിട്ടിട്ടാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ആയിരക്കണക്കിന് പ്രവർത്തകർ എരഞ്ഞിപ്പാലം കേന്ദ്രികരിച്ചു പ്രകടനമായി കലക്ട്രടിന് മുൻപിൽ എത്തിയത് .

 

ദേശീയ പാത വികസനത്തിന് കട ഒഴിയുന്ന വ്യാപാരികൾക്കും , വീട് നഷ്ടപെടുന്നവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പു വരുത്തുക,ഈ വിഷയത്തിൽ ഉണ്ടായ 2 കോടതി വിധികളും ഉടൻ നടപ്പിലാക്കുക,കച്ചവടസ്ഥാപനങ്ങളും വീടും നഷ്ടപ്പെടുന്നവർക്ക് കോടതിവിധി പ്രകാരമുള്ള നഷ്ടപരിഹാരവും പുനരധിവാസവും നല്കുക,കെട്ടിടങ്ങളുടെ വില നിർണ്ണയത്തിൽ ഏരിയാ വാല്വേഷൻ നടപ്പിലാക്കുക,തൊഴിൽ നഷ്ടപ്പെടുന്നവർക്ക് നിയമാനുസൃത നഷ്ടപരിഹാരം നൽകുക,കെട്ടിടങ്ങളിൽ കച്ചവടക്കാർ ചെയ്ത ചമയങ്ങളുടെ വില കച്ചവടക്കാരന് നല്കുക ,പ്രസ്തുത പദ്ധതികളിൽ നിർമ്മിക്കുന്ന വാണിജ്യസ്ഥാപനങ്ങളിൽ കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാർക്ക് മുൻ​ഗണന നൽകുക,മറ്റ് ജില്ലകളിൽ നൽകിവരുന്ന ആനുകൂല്യങ്ങൾ കോഴിക്കോട് ജില്ലയിലെ കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങൾക്ക് നിഷേധിക്കപ്പടുന്ന സംഭവത്തിനെതിരേ അന്വേഷണം നടത്തുക,നിയമാനുസൃതം നോട്ടീസ് നൽകി മാത്രം കുടിയൊഴിപ്പിക്കുക,എല്ലാ ആനുകൂല്യങ്ങളും നൽകുന്നതുവരെ കുടിയൊഴിപ്പിക്കൽ നിർത്തിവെക്കുക എന്നി പ്രധാന ആവശ്യങ്ങൾ ഉയർത്തി പിടിച്ചാണ് മാർച്ച് സംഘടിപ്പിച്ചത് .

spot_img

Related Articles

Latest news