കേരള സർവകലാശാലയ്ക്ക് A++ അംഗീകാരം

തിരുവനന്തപുരം : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ കുതിപ്പേകുന്നതാണ് കേരള സർവകലാശാലയ്ക്ക് ലഭിച്ച അംഗീകാരം. നാഷണൽ അസെസ്‌മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ നൽകുന്ന A++ ഗ്രേഡ് ആണ് കേരള സർവ്വകലാശാല സ്വന്തമാക്കിയത്.

ഈ അംഗീകാരം ആദ്യമായാണ് സംസ്ഥാനത്തെ ഒരു സർവ്വകലാശാലയ്ക്ക് ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വളർച്ചയ്ക്കായി സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികളുടെ ഗുണഫലമാണ് ഈ നേട്ടം. മറ്റു സർവ്വകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മികവുറ്റ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ഇതു പ്രചോദനമാകും.

ഈ നേട്ടത്തിനായി പ്രയത്നിച്ച കേരള സർവ്വകലാശാലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകാമെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

ന്യൂസ് ഡെസ്ക് മീഡിയ വിങ്ങ്സ്.

spot_img

Related Articles

Latest news