ജിസാനിൽ കോവിഡ് ബാധിച്ച് കരിഞ്ചാപ്പാടി സ്വദേശി മരണപ്പെട്ടു.

മലപ്പുറം കടുങ്ങപുരം സ്വദേശി ആലുങ്ങൽ ഹുസൈൻ (41) കോവിഡ് ബാധിച്ച് ജിസാനിൽ മരണപ്പെട്ടു.

പത്തൊമ്പത് വർഷമായി സൗദി അരാംകോ  കമ്പനിയിലുള്ള ഹുസൈൻ അവസാനം ബെയ്ഷ് ലെ അറംകൊ നെസ്മ ജീവനക്കാരനായിരുന്നു.

ഏപ്രിൽ  14 ന് നേപ്പാൾ വഴി ജിദ്ദയിലെത്തിയ  ഹുസൈൻ, ജിസാനിലേക്കുള്ള യാത്രാ മധ്യ തന്നെ അസ്വസ്തത അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.
ദിവസങ്ങൾക്കകം ആശുപത്രിയിൽ വെച്ച് ആശ്വാസം ലഭിച്ചിരുന്ന ഹുസൈന് ഇന്ന് കാലത്ത് വീണ്ടും ആരോഗ്യനില വശളാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

കരിഞ്ചാപ്പാടിയിലെ ആലുങ്ങൽ അസീസ് ഹാജിയുടെ പുത്രനാണ്. മാതാവ്: ആയിശ കുന്നത്ത് പറമ്പ്.
ഭാര്യ: നാഷിദ പാങ്ങ്.
മക്കൾ: ആയിശ സന, ഹുസ്ന, മുഹമ്മദ് ഷാദി.
സഹോദരങ്ങൾ: അശ്റഫ് (ജുബൈൽ), കുഞ്ഞിമുഹമ്മദ് (ദുബൈ), ശിഹാബ് ( മക്ക). സൈനബ് തിരൂർക്കാട്, ഉമ്മുൽ ഖൈറ് തലാപ്പ്, ബുഷ്റ കട്ടിലശ്ശേരി, സഫിയ മലപ്പുറം.

മൃതദേഹം ജിസാനിൽ മറവ് ചെയ്യും. നിയമ നടപടികൾ പൂർത്തിയാക്കാൻ ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡൻ്റ് ശമീർ അമ്പലപ്പാറ നെസ്മ കമ്പനിയിലെ ഉണ്ണികുട്ടൻ, പ്രണവ് എന്നവർ രംഗത്തുണ്ട്.

മക്കയിലുള്ള സഹോദരൻ ശിഹാബ് പിതൃ സഹോദരൻ ഷാനവാസ് റിയാദിൽ നിന്നും ജിസാനിൽ എത്തുന്നുണ്ട്.
-ന്യൂസ് ഡെസ്ക് മീഡിയ വിങ്ങ്സ്-

spot_img

Related Articles

Latest news