അബഹ ഭരണാധികാരിയുടെ ഈദ് സൽക്കാരത്തിൽ ക്ഷണിതാവായി മലയാളിയും

അബഹ ഭരണാധികാരി തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ ക്ഷണം സ്വീകരിച്ച് ഈദ് സത്കാരത്തിൽ ഒ ഐ സി സി ദക്ഷിണ മേഖലാ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ അഷ്റഫ് കുറ്റിച്ചൽ പങ്കെടുത്തു. അദ്ധേഹത്തിന്നു ആശംസകൾ  അറിയിക്കാനും
ഈദ് അൽ ഫിത്തറിന്റെ അവസരത്തിൽ, രാജ്യത്തിനും അതിന്റെ സുരക്ഷയ്ക്കും സ്ഥിരതക്കും വിവേകപൂർണമായ നേതൃത്വം നൽകുന്ന രാജകുടുംബത്തിന് വേണ്ടിയും ദൈവത്തോട് പ്രാർത്ഥിച്ചുവെന്നും കോവിഡ് മഹാമാരിയുടെ ദുരന്തം നേരിടുന്ന നമ്മുടെ മാതൃരാജ്യത്തിനുള്ള സൗദി രാജകുടംബത്തിന്റെ സഹായത്തിനുള്ള നന്ദിയും അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ പ്രദേശത്തെ പൗര പ്രമുഖർ, ജഡ്ജിമാർ, പ്രതിരോധ, ആഭ്യന്തര, സംസ്ഥാന സുരക്ഷാ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, നേതാക്കൾ, സർക്കാർ വകുപ്പുകളുടെ ഡയറക്ടർമാർ, ജില്ലാ കൗൺസിൽ അംഗങ്ങൾ, മേഖലയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.

ന്യൂസ് ഡെസ്ക് മീഡിയ വിങ്ങ്സ്

spot_img

Related Articles

Latest news