സൗദിയിൽ വാഹന അപകടത്തിൽ താമരശ്ശേരി സ്വദേശി മരിച്ചു

റിയാദ് : അബഹയിൽ വാഹന അപകടം കോഴിക്കോട് സ്വദേശി മരണപ്പെട്ടു. താമരശ്ശേരി പരപ്പൻ പൊയിൽ തിരിളാം കുന്നുമ്മൽ ടി കെ ലത്തീഫ് ആണ് മരിച്ചത്.

സൗദിയിലെ അബഹ കമ്മീസ് മുഷയിത്തിൽ വച്ചുണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടതായാണ് കുടുംബത്തിന് വിവരം ലഭിച്ചത്.

ഭാര്യ സജ്ന (നരിക്കുനി) കുട്ടികൾ റമിൻ മുഹമ്മദ്, മൈഷ മറിയം.

spot_img

Related Articles

Latest news