റേഷന്‍ മണ്ണെണ്ണയുടെ വിലയില്‍ നാലു മാസത്തിനിടെ ഒമ്പത് രൂപയുടെ വര്‍ദ്ധന

തിരുവനന്തപുരം: ഇന്നലെ ഉച്ചവരെ 34 രൂപയായിരുന്ന മണ്ണെണ്ണ വില ഉച്ച കഴിഞ്ഞപ്പോള്‍ 37ല്‍ എത്തി. ഇന്നലെ ഉച്ചയ്ക്കു 12 മണിക്കു ശേഷമാണ് റേഷന്‍ കടകളില്‍ മണ്ണെണ്ണ വില 3 രൂപ കൂടിയത്.

റേഷന്‍ മണ്ണെണ്ണയ്ക്കു കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കാത്തതിനാല്‍ രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വില അനുസരിച്ചാണു വര്‍ധന. ഈ വര്‍ധന അതേപടി സിവില്‍ സപ്ലൈസ് വകുപ്പ് ഇന്നലെ ഉച്ചയോടെ ഇപോസ് യന്ത്രങ്ങളില്‍ വരുത്തി. ഒരു രൂപ വീതം മാസം വില വര്‍ധിക്കാറുണ്ടെങ്കിലും 3 രൂപ ഒന്നിച്ചു വര്‍ധിക്കുന്നത് ആദ്യമാണ്. റേഷന്‍ മണ്ണെണ്ണയുടെ വില കഴിഞ്ഞ 4 മാസത്തിനിടെ 9 രൂപ വരെ വര്‍ധിച്ചു.

മണ്ണെണ്ണയ്ക്കു വാതില്‍പ്പടി വിതരണമില്ലാത്തതിനാല്‍ റേഷന്‍ കട ലൈസന്‍സികള്‍ താലൂക്ക് ഡിപ്പോയില്‍ നേരിട്ടു പോയി സ്റ്റോക്ക് എടുക്കുകയാണ്. നഷ്ടം സഹിച്ചാണു മണ്ണെണ്ണ വില്‍ക്കുന്നതെന്നും കടയില്‍ ഇരിക്കുന്ന സ്റ്റോക്കിനു കൂടിയ വില അടയ്ക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്നും കട ഉടമകള്‍ പറയുന്നു.

 

spot_img

Related Articles

Latest news