കേരള ഖാദി ഗ്രാമവ്യവസായ ബോര്ഡിനു കീഴില് കോട്ടയം ജില്ലയിലെ പതിനൊന്നാമത്തെ നെയ്ത്ത് കേന്ദ്രം നാളെ ഉദ്ഘാടനം ചെയ്യും. 40 ലക്ഷം രൂപ ചെലവിലാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. 10 തറികളും അനുബന്ധ ഉപകരണങ്ങളും സജ്ജമാക്കിയാണ് മസ്ലിന് ഖാദി യൂണിറ്റ് പ്രവര്ത്തനം ആരംഭിക്കുന്നത്. മസ്ലിന് ഖാദി ഷര്ട്ട് തുണികള്, ഡബിള് മുണ്ട്, കോട്ടണ് സാരി എന്നിവയാണ് ഇവിടെ പ്രധാനമായും ഉല്പാദിപ്പിക്കുക. നേരത്തെ ഇവിടെ പ്രവര്ത്തിച്ചിരുന്ന വൈക്കം ഖാദി ആന്റ് വില്ലേജ് ഇന്ഡസ്ട്രീസ് സഹകരണസംഘം പ്രവര്ത്തനം നിലച്ച് ബാധ്യതയിലായി. തുടര്ന്ന് മുഴുവന് ആസ്തി ബാദ്ധ്യതകളും ഏറ്റെടുത്താണ് ഖാദിബോര്ഡ് പുതിയ കെട്ടിടം നിര്മ്മിച്ചത്. സംഘത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 10 സെന്റ് സ്ഥലത്താണ് പുതിയ പദ്ധതി.