കിയ റിയാദ് പുതിയ ലോഗോയും പുതുവർഷ കലണ്ടറും പ്രകാശനം ചെയ്തു.

റിയാദ്: കൊടുങ്ങല്ലൂർ താലൂക്ക് നിവാസികളുടെ കൂട്ടായ്‍മ ‘കിയ റിയാദ്’ മാറ്റങ്ങള്‍ വരുത്തി പരിഷ്കരിച്ച ലോഗോയും 2025 പുതുവർഷ കലണ്ടറും പ്രകാശനം ചെയ്തു റിയാദ് ബത്ത അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലോഗോ പ്രകാശനം കൂട്ടായ്‍മ അംഗവും ന്യൂ സഫ മക്ക ക്ലിനിക്കിലെ ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ഷാനവാസ്‌ അക്ബർ നിർവഹിച്ചു.

പ്രസിഡണ്ട്‌ ജയൻ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. പുതുവർഷ കലണ്ടർ പ്രകാശനം ചെയർമാൻ യഹിയ കൊടുങ്ങല്ലൂർ നിർവഹിച്ചു. കിയ റിയാദ് സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷവും, വിന്റര്‍ ഫെസ്റ്റ് 2024 സീസണ്‍ 2 ഡിസംബര്‍ 26 ന് നടക്കും. ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട്, മുഹമ്മദ്‌ അമീര്‍, മുസ്തഫ പുന്നിലത്ത്. തൽഹത്ത് റഹ്മാൻ എന്നിവർ സംസാരിച്ചു ജനറല്‍ സെക്രട്ടറി സൈഫ് റഹ്മാന്‍ സ്വാഗതവും കോര്‍ഡിനേറ്റര്‍ ഷാനവാസ് പുന്നിലത്ത് നന്ദിയും പറഞ്ഞു.പരിപാടികള്‍ക്ക് ഷുക്കൂര്‍, ജാവേദ്‌, ആഷിഫ്‌, സിയമുദ്ധീൻ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു

spot_img

Related Articles

Latest news