ഡ്രൈവറെ തട്ടികൊണ്ടുപോയി 1.65 കോടി കവര്‍ന്ന കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍.

 

കാസറഗോഡ്: മൊഗ്രാല്‍ പുത്തൂരില്‍ കാര്‍ തടഞ്ഞ് സ്വര്‍ണ വ്യാപാരിയുടെ ഡ്രൈവറെ തട്ടി കൊണ്ടുപോയി 1.65 കോടി രൂപ കവര്‍ന്ന സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍ കണ്ണൂര് മാലൂര്‍ സ്വദേശി സിനില്‍ (39) ആണ് എറണാകുളത്ത് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസറഗോഡ് ടൌണ്‍ ഇന്‍സ്പെക്ടര്‍ പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയ്യാളെ അറസ്റ്റ് ചെയ്തത്. 2021 സെപ്തംബര്‍ 22-നാണ് 11 അംഗ സംഘം മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ രാഹുല്‍ മഹാദേവ് ജാവിറിനെ തട്ടികൊണ്ടുപോയി പണം കവര്‍ന്നത്.ഡ്രൈവറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറുള്‍പ്പെടെ തട്ടിയെടുത്ത് പയ്യന്നൂരിലെ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നാണ് ഇവരുടെ വ്യാജ നമ്പര്‍ പതിപ്പിച്ച കാറിലേക്ക് പണം മാറ്റിയത്, ഈ സ്ഥലത്ത് മണല്‍ കടത്ത് നടക്കുന്നതിനാല്‍ സ്ഥലമുടമ കാട്ടില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്‌.ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.

spot_img

Related Articles

Latest news