റിയാദ്: സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ കുട്ടികളുടെ വിഭാഗമായ ‘കിഡ്സ് ക്രിയേഷൻസ്’ വിവിധ കലാ പരിപാടികളോടെ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ഓൺലൈൻ പരിപാടി നിയന്ത്രിച്ചത് പൂർണമായും കുട്ടികൾ ആയിരുന്നു.
ആദിൽ വാകേരി, യാമിൻ അൻവർ, മുഹമ്മദ് ഖൈസ് എന്നിവരുടെ റിപ്പബ്ലിക്ക് ദിന പ്രസംഗം, അംന വാകേരി, മുഹമ്മദ് ഷിബിൻ എന്നിവരുടെ കവിത, മുഹമ്മദ് ശാമിലിന്റെ ദേശഭക്തി ഗാനം, അംന ഗഫ്ഫാർ, ഷിഫാ അബ്ദുൽ അസീസ് എന്നിവരുടെ നൃത്തം, നിഹ്മ റഷീദ്, ഹസീൻ അബ്ദുൽ അസീസ് എന്നിവരുടെ ക്രാഫ്റ്റ്, റനാ മറിയമിന്റെ പെയിന്റിംഗ്, ഇസ്സ തഹ്സീന്റെ ഹൂല ഹൂപ് എന്നിവ കൗതുകമായി.
ആയിഷ മൻഹ അവതരിപ്പിച്ച റിപ്പബ്ലിക്ക് ദിന ക്വിസിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. കാരറ്റ്, പാലക് ചീര എന്നിവ ഉപയോഗിച്ച് ആയിഷ സൽവ ഉണ്ടാക്കിയ ത്രിവർണ പുട്ടും ശ്രദ്ധേയമായി.
അവതാരകനായ മാസ്റ്റർ സെയിനിന്റെ റിപ്പബ്ലിക്ദിന സന്ദേശത്തോടെ ആരംഭിച്ച പരിപാടിയിൽ നിഹ്മ റഷീദ് സ്വാഗതവും റന മറിയം നന്ദിയും പറഞ്ഞു. എസ് കെ എഫ് ഫാമിലി ഫോറം അംഗങ്ങളും കുട്ടികൾക്കൊപ്പം പരിപാടികൾ ആസ്വദിച്ചു.