കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ്സ്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശ ഫണ്ട്‌ സ്വീകരിച്ചു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിന് സംസ്ഥാന ധനവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ കിഫ്‌ബിക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കിഫ്‌ബി സിഇഒ കെഎം എബ്രഹാമിനും ഡെപ്യൂട്ടി സിഇഒയ്ക്കും ഇഡി ചോദ്യം ചെയ്യല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

അടുത്തയാഴ്ചയാണ് ഇവരെ ചോദ്യം ചെയ്യുക. കിഫ്ബി ഫെമ നിയമം ലംഘിച്ചതായി ഇഡി വ്യക്തമാക്കി. കിഫ്ബി അക്കൗണ്ടുള്ള ബാങ്ക് മേധാവികള്‍ക്കും ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്. കിഫ്ബിയുടെ ബാങ്കിംഗ് പാര്‍ട്ണറായ ആക്സിസ് ഹോള്‍സെയില്‍ ബാങ്കിന്റെ മേധാവിക്കാണ് നോട്ടീസ് നല്‍കിയത്.

കേന്ദ്രാനുമതിയില്ലാതെ കിഫ്ബി മസാല ബോണ്ട് ഇറക്കി വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഇഡി ആരോപിക്കുന്നത്. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു എന്നും അതിനാലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്നുമാണ് വിവരം.

spot_img

Related Articles

Latest news