കിൻഡർ സർപ്രൈസ് സൗദി മാർക്കറ്റിൽ നിന്ന് പിൻ വലിച്ചു

സൗദി മാർക്കറ്റിൽ നിന്ന് കിൻഡർ സർപ്രൈസ് ചോക്ലേറ്റ് പിൻ വലിച്ചതായി സൗദി ഫുഡ്‌ & ഡ്രഗ് അതോറിറ്റി. സാൽമൊനെല്ല ബാക്ടീരിയ കുട്ടികളിൽ പകരാൻ ഈ ചോക്ലേറ്റ് കാരണമാകുന്നുണ്ടെന്ന് യൂറോപ്പിൽ നിന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

പല രാജ്യങ്ങളും ഈ ചോക്ലേറ്റ് ഇതിനകം വിപണിയിൽ നിന്ന് പിൻ വലിച്ചിട്ടുണ്ട്. കിൻഡർ സർപ്രൈസ് ആരും കഴിക്കരുതെന്നും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബെൽജിയത്തിൽ നിന്നുള്ള കിൻഡറിന്റെ ഉത്പന്നങ്ങൾ ആഗോള തലത്തിൽ തന്നെ കുട്ടികൾക്കിടയിൽ വലിയ ഡിമാൻഡ് ഉള്ളവയാണ്.

spot_img

Related Articles

Latest news