കിസാന്‍ മോര്‍ച്ച അക്രമത്തെ പിൻതുണയ്ക്കില്ല: ഡോ.ആശിഷ് മിത്തല്‍..

സംയുക്ത കിസാന്‍ മോര്‍ച്ച അക്രമത്തിന് വേണ്ടിയുള്ള പാര്‍ട്ടിയല്ലെന്നും പിൻതുണയ്ക്കില്ലെന്നും കിസാന്‍ മസ്ദൂര്‍ സഭാ ജനറല്‍ സെക്രട്ടറിയും കിസാന്‍ മോര്‍ച്ച അംഗവുമായ ഡോ.ആശിഷ് മിത്തല്‍. സിംഘു അതിര്‍ത്തിയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് കര്‍ഷകസംഘടനകള്‍ക്കതിരെ ബിജെപിയടക്കം വിമര്‍ശനവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് മിത്തലിന്റെ പ്രതികരണം.

ലഖിംപുർ ഖേരിയിലെ കർഷകരുടെ കൊലപാതകം ഏറ്റവും ഭീകരമായ സംഭവമായിരുന്നു. സിംഘു അതിര്‍ത്തിയിലേത് കര്‍ഷക കൊലപാതകത്തോടുള്ള പ്രതികാരമാണെന്ന വാദം നിര്‍ഭാഗ്യമാണെന്നും ഓണ്‍ലെെന്‍ വാര്‍ത്താപോര്‍ട്ടലായ ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ മിത്തല്‍ പറഞ്ഞു. ലംഖിപൂര്‍ ഖേരി സംഭവത്തിനെതിരായി ഒരു പ്രത്യാക്രമണങ്ങളും സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. മാധ്യമങ്ങള്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കുന്നതില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിഹാംഗുകള്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമല്ല. റിപ്ലബിക്ക് ദിനത്തിലും സിംഘു അതിര്‍ത്തിയിലെ കൊലപാതകത്തിനും പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ലെന്നും മിത്തല്‍ പറഞ്ഞു.

spot_img

Related Articles

Latest news