തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള പ്ലസ്ടു ക്ലാസുകള്‍ ഇന്ന് തുടക്കമാകും. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസവും രണ്ടര മണിക്കൂറാണ് ക്ലാസുണ്ടാവുക.
ഒന്നു മുതല്‍ പത്താംക്ലാസ് വരെയുള്ളവര്‍ക്ക് ഡിജിറ്റല്‍ ക്ലാസ് തുടങ്ങി ഒരാഴ്ച പിന്നിടുമ്ബോഴാണ് കൈറ്റ് വിക്ടേഴ്സിലൂടെ പ്ലസ്ടുവിന്റേയും തുടക്കം.
രാവിലെ 8:30 മുതല്‍ പത്ത് മണി വരെയും വൈകീട്ട് അഞ്ച് മുതല്‍ ആറ് വരേയുമാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക.
ഒരു ദിവസം പരമാവധി പഠിപ്പിക്കുക മൂന്ന് വിഷയങ്ങളാണ്. ക്ലാസുകളുടെ പുനഃസംപ്രേഷണവുമുണ്ടാകും.
പ്ലസ് വണ്‍ പരീക്ഷ കഴിയാതെയാണ് വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു ക്ലാസുകളിലേക്ക് കടക്കുന്നത്. സെപ്റ്റംബര്‍ ആറ് മുതലാണ് പ്ലസ് വണ്‍ പരീക്ഷ. ഇതു മാറ്റി വയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ഇപ്പോഴും ശക്തമാണ്.