രണ്ടാം പിണറായി സര്‍ക്കാരില്‍ കെകെ ശൈലജയ്ക്ക് മന്ത്രി പദമില്ല. എംബി രാജേഷ് നിയമസഭാ സ്പീക്കറാവും. ആര് ബിന്ദു, വീണ ജോര്‍ജ് എന്നീ രണ്ട് വനിതാ മന്ത്രിമാരുണ്ടാവും. എംവി ഗോവിന്ദന്, പി രാജീവ് എന്നിവരും മന്ത്രി സഭയിലുണ്ടാവും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച കെകെ ശൈലജയെ രണ്ടാം സര്‍ക്കാരില്‍ നിലനിര്‍ത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ പിണറായി വിജയന് ഒഴികെ മന്ത്രി സഭയില്‍ എല്ലാവരും പുതുമുഖങ്ങളെന്ന പാര്‍ട്ടി തീരുമാനത്തിന്രെ പുറത്താണ് കെകെ ശൈലജയെ മാറ്റിയത്. 60963 ന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരില്‍ നിന്നും ഇത്തവണ കെക ശൈലജ വിജയിച്ചത്.
ഇതിനിടെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് സംസ്ഥാന കൗണ്‍സില്‍ യോഗങ്ങള്‍ പൂര്‍ത്തിയായി. സിപിഐ നാല് മന്ത്രിമാരേയും പ്രഖ്യാപിച്ചു. നാല് പേരും പുതുമുഖങ്ങളാണ്. നാല് മന്ത്രി സ്ഥാനങ്ങളും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവുമാണ് സിപിഐക്ക് ഉള്ളത്. നിലവിലുള്ള സിപിഐ നിയമസഭാ കക്ഷി നേതാവ് ഇ ചന്ദ്രശേഖരന് തല്‍സ്ഥാനത്ത് തുടരും. മന്ത്രിമാരായി ജിആര്‍ അനില്‍, കെ രാജന്, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരെ തെരഞ്ഞെടുത്തു.