റിയാദ്:28 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഒഐസിസി പത്തനംതിട്ട ജില്ലാ റിയാദ് കമ്മിറ്റി പ്രസിഡണ്ടും സാമൂഹിക സാംസ്ക്കാരിക പ്രവർത്തകനുമായ കെ.കെ തോമസിന് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതത്വത്തിൽ ഭാരവാഹികൾ യാത്രയയപ്പ് നൽകി.ബത്ഹ സബർമതി ഓഡിറ്റേറിയത്തിൽ നടന്ന പരിപാടി കെപിസിസി രാഷ്ട്രീയ നിർവ്വാഹക സമിതി അംഗം ബിന്ദു കൃഷ്ണ ഉൽഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷനായി.
ഭാരവാഹികളായ കുഞ്ഞി കുമ്പള, രഘുനാഥ് പറശ്ശിനിക്കടവ്,സലീം കളക്കര,ബാലു കുട്ടൻ, ഷംനാദ് കരുനാഗപള്ളി, സുരേഷ് ശങ്കർ,ജോൺസൺ മാർക്കോസ്,യഹിയ കൊടുങ്ങല്ലൂർ,സലിം അർത്തിയിൽ മജു സിവിൽ സ്റ്റോഷൻ, കമറുദ്ധീൻ താമരക്കുളം, ബാബുകുട്ടി പത്തനംതിട്ട, അബ്ദുൽ മുനീർ കണ്ണൂർ, സ്മിത മുഹിയിദ്ധീൻ എന്നിവർ ആശംസകൾ നേർന്നു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.