അൽഹസ: കെ.എം.സി.സിയുടെ നേതൃത്വത്തിൽ നേതൃസംഗമവും രാജ്യത്തിൻ്റെ സ്വാതന്ത്യദിനാഘോഷവും സംഘടിപ്പിച്ചു.
കെ.എം.സി.സി ഈസ്റ്റേൻ പ്രൊവിൻസ് കമ്മറ്റി ട്രഷറർ അഷ്റഫ് ഗസൽ ഉദ്ഘാടനം ചെയ്തു.സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ഹുസൈൻ ബാവ അധ്യക്ഷനായി. ലീഡർഷിപ്പ് ട്രൈനർ നിസാം കാരശ്ശേരി പഠന സെഷന് നേതൃത്വം നൽകി.സെൻട്രൽ കമ്മറ്റി ഭാരവാഹികളായ സലാം സിൽക് സിറ്റി, കബീർ മുംതാസ്, ഗഫൂർ വറ്റലൂർ, മുസ്തഫ താനൂർ, സി.പി.നാസർ, അനീസ് പട്ടാമ്പി, മുജീബ് കലദിയ, ബഷീർ രാമനാട്ടുകര, ഫെൻസി നിസാർ, ഹദി പന്തീർപ്പാടം, ഗഫൂർ ഉംറാൻ, ഷാമിൽ ,സലാം അയൂൺ സംസാരിച്ചു.
സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി സുൽഫി കുന്നമംഗലം സ്വാഗതവും ട്രഷറർ നാസർ പാറക്കടവ് നന്ദിയും പറഞ്ഞു.