പാണക്കാട് : ഷെയ്ഡ് പൂക്കോയ തങ്ങൾ ഡയാലിസി സ് സെന്ററിനായി അൽഖർജ് ടൗൺ കെഎംസിസി പ്രഖ്യാപിച്ച ആർ.ഒ.പ്ലാന്റ് നിർമ്മിക്കാനാവശ്യമായ മൂന്നര ലക്ഷം രൂപയുടെ ചെക്ക് അൽഖർജ് കെഎംസിസി നേതാക്കൾ ഷെയ്ഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയര്മാൻ കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾക്കു കൈമാറി. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലാണ് നിർധനരായ രോഗികൾക്ക് വേണ്ടി സൗജന്യ ഡയാലിസ് സെന്റർ പണി പൂർത്തിയായി വരുന്നത്.
വൃക്ക രോഗികളുടെ എണ്ണത്തിലുള്ള ക്രമാതീതമായ വർധന കണ്ടാണ് നിർധനരായ രോഗികളുടെ റിഹാബിലിറ്റേഷൻ ലക്ഷ്യമാക്കി ഷെയ്ഡ് ഈ പദ്ധതിക്ക് രൂപം നൽകിയത്. കേവല മിനുക്കു പണികളും മറ്റു യന്ത്ര സാമഗ്രികകൾ കൂടി സജീകരിക്കുന്നതോടെ പദ്ധതി യാഥാർഥ്യമാകുമെന്നു ഭാരവാഹികളായ നസീം കാടപ്പടിയും ഹാരിസ് പെരുവള്ളൂരും അറിയിച്ചു. അൽ ഖർജ് കെഎംസിസിയിൽ നിന്നും പദ്ധതിയിലേക്ക് മൂന്നര ലക്ഷം രൂപ കൈമാറിയതിൽ മുനവ്വറലി തങ്ങൾ സന്തോഷം പ്രകടിപ്പിച്ചു.
അൽ ഖർജ് കെഎംസിസി നേതാക്കളായ അഷ്റഫ് മൗലവി,യൂസഫ് ഫൈസി, മുഹമ്മദ് പുന്നക്കാട്, ഷബീബ് കൊണ്ടോട്ടി, റൗഫൽ കുനിയിൽ നജ്മുദ്ധീൻ മൊറയൂർ,ഇബ്രാഹിം പുലാക്കൽ ഷെയ്ഡ് ഭാരവാഹികളായ നസീം കാടപ്പടി, ഹാരിസ് പെരുവള്ളൂർ, കരീം സി.സി, ബഷീർ പുൽപ്പാടൻ, മുജീബ് ചെമ്പൻ തുടങ്ങിയവർ പങ്കെടുത്തു.