അൽ ഹസ: കേരളത്തിൻ്റെ പുരോഗതിയിൽ പ്രവാസികളുടെ പങ്ക് നിസ്തുലമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.സാമ്പത്തികമായും സാമൂഹികപരമായും ഏറെ പിന്നോക്കം നിന്നിരുന്ന മലയാള നാടിനെ മുൻപന്തിയിലെത്തിച്ചത് നമ്മുടെ നാട്ടിലെ ആളുകൾ സൗദി അറേബ്യയുൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിൽ ജോലി ചെയ്യാനെത്തുകയും അതുവഴി നാട്ടിൽ പണമെത്തുകയും ചെയ്തതാണ് പുരോഗതിയുടെ നിദാനം.അൽ ഹസ .കെഎം.സി.സി സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച ഫാമിലി മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗിന് എന്നും കരുത്താണ് കെ.എം.സി.സി മാത്രമല്ല ഏത് പ്രതിസന്ധിയിലും അവരെ ചേർത്തു പിടിക്കുന്നതിൽ കെ.എം.സി.സി ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡൻ്റ് ഹുസൈൻ ബാവ അധ്യക്ഷനായി സൗദി കെ.എം.സി.സി. നാഷണൽ കമ്മറ്റി ചെയർമാൻ ഖാദർ ചെങ്കള, കിഴക്കൻ പ്രവിശ്യ കമ്മറ്റി പ്രസിഡൻ്റ് മുഹമ്മദ് കുട്ടി കോഡൂർ, ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല ട്രഷറർ അഷ്റഫ് ഗസാൽ, കുന്ദമംഗലം ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി, ഒ.ഐ.സി.സി പ്രസിഡൻ്റ് ഉമ്മർ കോട്ടയിൽ, അൽ ഹസ ഇസ് ലാമിക് സെൻറർ മലയാളം വിഭാഗം മേധാവി നാസർ മദനി, മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം നിസാം കാരശ്ശേരി ,കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വൈസ്പ്രസിഡൻ്റുമാരായ അമിറലി കൊയിലാണ്ടി, മുഹമ്മദ്കുട്ടികരിങ്ങ പറ, അലിഭായ് ഊരകം സംസാരിച്ചു
ചടങ്ങിൽ വിവിധ തലങ്ങളിൽ മികവ് തെളിയിച്ചവരെ മുനവ്വറലി തങ്ങൾ ആദരിച്ചു.കെ.എം.സി.സി ജനറൽ സെക്രട്ടറി സുൽഫി കുന്ദമംഗലം സ്വാഗതവും ട്രഷറർ നാസർ പാറക്കടവ് നന്ദിയും പറഞ്ഞു.
മീറ്റിന് കബീർമുംതാസ്, സി.പി.നാസർവേങ്ങര,അനീസ്പട്ടാമ്പി, ഗഫൂർ വറ്റലൂർ, കരീം പാറമ്മൽ, അബ്ദുറഹിമാൻ ദാരിമി,മുസ്തഫ താനൂർ, നേതൃത്വം നൽകി