നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തെ തിരിച്ചു പിടിക്കുന്നതിനുള്ള നിർണായക അവസരം — റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി.

റിയാദ് : വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ രാഷ്ട്രീയ ദിശ നിർണയിക്കുന്ന നിർണായക അവസരമാണെന്ന് റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വിലയിരുത്തി.

ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ നിലവിലെ സർക്കാർ സമ്പൂർണമായി പരാജയപ്പെട്ട സാഹചര്യത്തിൽ, വിശ്വാസ്യതയുള്ള ഭരണവും വികസന കാഴ്ചപ്പാടും മുന്നോട്ടുവയ്ക്കുന്ന യു.ഡി.എഫ് ആണ് കേരളത്തിന് യഥാർത്ഥ രാഷ്ട്രീയ ബദലെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.

വിലക്കയറ്റം, തൊഴിലില്ലായ്മ, യുവജനങ്ങളുടെ അവസരക്കുറവ്, കാർഷിക മേഖലയിലെ അവഗണന, വിദ്യാഭ്യാസ–ആരോഗ്യ മേഖലകളിലെ നയപരമായ പിഴവുകൾ എന്നിവ പൊതുസമൂഹത്തിൽ വലിയ അസന്തോഷം സൃഷ്ടിച്ചിരിക്കുകയാണ്.

വികസനവും ജനക്ഷേമവും എന്ന പേരിൽ ഉയർത്തിയ വാഗ്ദാനങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ യാതൊരു ഗുണഫലവും ഉണ്ടാക്കിയില്ലെന്നും, ഭരണകൂടത്തിന്റെ അഴിമതി ആരോപണങ്ങൾ ജനവിശ്വാസത്തെ ഗുരുതരമായി ബാധിച്ചെന്നും കമ്മിറ്റി വ്യക്തമാക്കി.

ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന സമീപനങ്ങളും, രാഷ്ട്രീയ എതിര്‍പ്പുകളോട് അസഹിഷ്ണുത പുലർത്തുന്ന പ്രവണതകളും കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് വെല്ലുവിളിയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

ഇത്തരം
സാഹചര്യത്തിൽ ജനങ്ങളുടെ ശബ്ദമായി മാറാൻ യു.ഡി.എഫിന് മാത്രമേ കഴിയൂ എന്നും, ജനപക്ഷ നിലപാടുകളോടെ രാഷ്ട്രീയ മാറ്റത്തിന് നേതൃത്വം നൽകാനുള്ള ഉത്തരവാദിത്വം മുന്നണിക്കുണ്ടെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും സംഘടനാപരമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ബൂത്ത് തലത്തിൽ വരെ യു.ഡി.എഫ് പ്രവർത്തകരെ ഏകോപിപ്പിക്കേണ്ടതിന്റെ ആവശ്യകത യോഗം ഊന്നിപ്പറഞ്ഞു.

പ്രവാസി മലയാളികൾക്ക് രാഷ്ട്രീയ ബോധവത്കരണത്തിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും ഈ തിരഞ്ഞെടുപ്പിൽ നിർണായക പങ്കുവഹിക്കാനാകുമെന്നും, കഴിയുന്നവർ നാട്ടിൽ പോയി തീർച്ചയായും അവരുടെ സമ്മതിദാ നാവകാശം വിനിയോഗിക്കണമെന്നും, കുടുംബങ്ങളോടും സമൂഹത്തോടും ചേർന്ന് യു.ഡി.എഫിന്റെ രാഷ്ട്രീയ സന്ദേശം ജനങ്ങളിലെത്തിക്കണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തു.

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുകയും സാമൂഹിക നീതിയും വികസനവും ഉറപ്പാക്കുകയും ചെയ്യുന്ന സർക്കാർ കേരളത്തിന് അനിവാര്യമാണെന്ന് കമ്മിറ്റി വ്യക്തമാക്കി.

ഈ ബോധ്യത്തോടെ ഐക്യത്തോടെയും കൃത്യമായ പ്രവർത്തന പദ്ധതികളോടെയും മുന്നോട്ടുപോയാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നിർണായക വിജയം കൈവരിക്കാനാകുമെന്ന ആത്മവിശ്വാസവും കമ്മിറ്റി പ്രകടിപ്പിച്ചു.

പ്രസ്തുത യോഗം റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ റഷീദ് പടിയങ്ങൽ ഉദ്ഘാടനം ചെയ്തു.

റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ സുഹൈൽ അധ്യക്ഷത വഹിച്ചു

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സുരക്ഷാ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫറോക്ക്, ജില്ലാ ഭാരവാഹികളായ എൻ കെ മുഹമ്മദ്‌ വാളൂർ, അബ്ദുൽ കാദർ കാരന്തൂർ, ഫൈസൽ പൂനൂർ, ഫൈസൽ ബുറൂജ്, സഫറുള്ള കൊയിലാണ്ടി, മനാഫ് മണ്ണൂർ, വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് സിദ്ധീഖ് കുറൂളി, അബ്ദുൽ ഗഫൂർ കണ്ണാട്ടി, അലി അഹമ്മദ്‌ പേകാടൻ, റഫീഖ് നൂറാംതോട്, അൻസാർ പൂനൂർ, ഫിറോസ് കാപ്പാട്, ആസിഫ് കളത്തിൽ, അബ്ദുറഹ്മാൻ മാവൂർ, മുനീർ, എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി ജാഫർ സാദിഖ് പുത്തൂർമഠം സ്വാഗതവും, നാസർ കൊടിയത്തൂർ നന്ദിയും പറഞ്ഞു

spot_img

Related Articles

Latest news