റിയാദ്: രാജ്യ വിഭജനത്തിന്റെ പാപഭാരം മുസ്ലീംലീഗിന്റെ തലയില്‍ കെട്ടിവെച്ച് സമുദായത്തെ രണ്ടാംകിട പൗരന്‍മാരായി കണ്ടിരുന്ന കാലത്ത്, ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ അവർക്ക് അതിജീവനത്തിന്റെ പാത വെട്ടിതെളിയിച്ച ഖാഇദെമില്ലത്തിന്റെ ദര്‍ശനങ്ങള്‍ക്ക് കരുത്തേകിയ നേതാവായിരുന്നു സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളെന്ന് മുസ്ലീം യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് ഷിബു മീരാന്‍ പറഞ്ഞു.
റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘര്‍ഷഭരിതവും, സങ്കീര്‍ണവുമായ ചുറ്റുപാടുകളെയും പ്രതികൂല സാഹചര്യങ്ങളേയും നിര്‍ഭയത്തോടും സംയമനത്തോടും കൂടി നേരിടാന്‍ അദ്ദേഹത്തിനായിരുന്നു. അദ്ദേഹത്തിന്റെ അകക്കണ്ണിൽ തെളിഞ്ഞ സ്വപ്നങ്ങളും ദീര്‍ഘവീക്ഷണവുമായിരുന്നു കേരളത്തില്‍ മുസ്ലീംലീഗ് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത്. കേരളത്തിലെ മുസ്ലീം സമുദായത്തിന്റെ ആത്മീയ നേത്യത്വമെന്ന നിലയിൽ, മത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അതിന് അടിത്തറപാകിയ തങ്ങൾ, സ്വന്തം പേരില്‍ സ്‌കോളര്‍ഷിപ്പ് നല്‍കി ഭൗതിക വിദ്യാഭ്യാസത്തെ പരിപോഷിക്കുകയും, അത് വഴി നേത്യഗുണമുള്ള നേതാക്കളെ സ്യഷ്ടിച്ചെടുക്കുകയും ചെയ്ത ധിക്ഷണാശാലിയായ നേതാവായിരുന്നുവെന്നും ഷിബു മീരാന്‍ കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സുഹൈല്‍ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി പ്രവര്‍ത്തകരിലെ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന ഗോള്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതിയുടെ ലോഞ്ചിംഗ് ചടങ്ങിൽ നിര്‍വഹിച്ചു.
റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, വൈസ് പ്രസിഡണ്ട് നജീബ് നെല്ലാംങ്കണ്ടി, സെക്രട്ടറി ഷമീർ പറമ്പത്ത്, അബ്ദുറഹിമാന്‍ ഫറോക്ക് സംസാരിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍സാദിഖ് പുത്തൂര്‍മഠം സ്വാഗതവും, ട്രഷറര്‍ റാഷിദ് ദയ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ലത്തീഫ് മടവൂര്‍, റഷീദ് പടിയങ്ങല്‍, ഫൈസല്‍ പൂനൂര്‍, ഗഫൂര്‍ എസ്റ്റേറ്റ്മുക്ക്, കുഞ്ഞോയി കോടമ്പുഴ, ഫൈസല്‍ ബുറൂജ്, മനാഫ് മണ്ണൂര്‍, സഫറുള്ള കൊയിലാണ്ടി, സൈതു മീഞ്ചന്ത, നാസര്‍ കൊടിയത്തൂര്‍ എന്നിവര്‍ നേത്യത്വം നല്‍കി.