അൽ ഹസ: വോട്ട് ചോരി ഇന്ത്യയിൽ രാഹുൽ ഗാന്ധി നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങൾ വിജയം കാണുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് കേരള ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
അൽ ഹസ മുബാറസ് ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച “തംക്കീൻ” കുടുംബ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഇടതു സർക്കാർ ജനവിരുദ്ധതയിൽ റെക്കോർഡിട്ടിരിക്കുകയാണന്നും പാഠപുസ്തകത്തിലൂടെ വിദ്യാർത്ഥികളിൽ നവലിബറൽ ആശയങ്ങൾ ഒളിച്ചു കടത്തുകയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽ ഹസ സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ഹുസൈൻ ബാവ ഉദ്ഘാടനം ചെയ്തു.
മുബാറസ് ഏരിയ പ്രസിഡൻറ് സി.പി നാസർ വേങ്ങര അധ്യക്ഷനായി.
മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം നിസാം കാരശ്ശേരി അതിഥി ഭാഷണം നടത്തി.കെ.എം.സി.സി. ഈസ്റ്റേൻ പ്രൊവിൻസ് കമ്മറ്റി ട്രഷറർ അഷ്റഫ് ഗസാൽ, അൽ ഹസ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി സുൽഫി കുന്ദമംഗലം,ട്രഷറർ നാസർ പാറക്കടവ്
അൽ ഹസ ഒ.ഐ.സി.സി വൈസ് പ്രസിഡൻ്റ് അർഷാദ് ദേശമംഗലം
സെൻട്രൽ – ഏരിയ കമ്മറ്റി ഭാരവാഹികളായ സലാം കരുവാത്ത്, കബീർ മുംതാസ്, മുസ്തഫ താനൂർ, അനീസ് പട്ടാമ്പി, ബഷീർ രാമനാട്ടുകര, ഹാദി പന്തീർപ്പാടം, മുജീബ് കലദിയ സംസാരിച്ചു.ജാഫർ കോട്ടക്കൽ, സഫീർ വേങ്ങര, യാസർ കണ്ണൂർ, അബ്ദുറഹ്മാൻ, ഹമീദ് മഞ്ചേശ്വരം, ഹാരിസ് സ്‌പൈസി, ശാമിൽ കലദിയ, മുജീബ് മംഗലാപുരം, മുജീബ് അങ്ങാടിപ്പുറം, സംസാരിച്ചു കെ.എം.സി.സി.മുബാറസ് ഏരിയ ജനറൽ സെക്രട്ടറി ഫെൻസി നിസാർ സ്വാഗതവും ട്രഷറർ ജാബിർ വട്ടക്കണ്ടി നന്ദിയും പറഞ്ഞു
ഹസ റൈമേഴ്‌സ് അവതരിപ്പിച്ച ഇശൽ വിരുന്നും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു