നോളജ് സിറ്റി: മാനവമൈത്രിയുടെ മധുരം വിളമ്പുന്ന സ്നേഹ സദസ്സായി മർകസ് നോളജ് സിറ്റിയിലെ ഇഫ്താർ വിരുന്ന്. ഭിന്നതയുണ്ടാക്കി സമുദായങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും തമ്മിൽ അകൽച്ചയുണ്ടാക്കാനുള്ള ശ്രമങ്ങൾ സമൂഹത്തിൽ പലയിടങ്ങളിലും നടക്കുമ്പോൾ, വ്യത്യസ്‌ത മത പുരോഹിതരെയും, രാഷ്ട്രീയ പ്രതിനിധി നേതാക്കളെയും, സർക്കാർ ഉദ്യോഗസ്തരെയും ഒന്നിപ്പിച്ചുള്ള ഇഫ്താർ വിരുന്ന് സൗഹാർദ്ദ സന്ദേശം കൈമാറുന്നതായി.
സമാധാനവും സഹോദര്യവുമാണ് ഇസ്ലാമിന്റെയും റമളാന്റെയും സന്ദേശമെന്ന് ചടങ്ങിൽ നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹകിം അസ്ഹരി പറഞ്ഞു. എല്ലാമതങ്ങളും സ്നേഹമാണ് പഠിപ്പിക്കുന്നതെന്നും, ഐക്യത്തോടെ എല്ലാവരും മുന്നോട്ട് പോകണമെന്നും ഈങ്ങാപ്പുഴ ഓർത്തഡോക്സ് ചർച്ച് ഫാദർ ബിജു ഓർമിപ്പിച്ചു.
ഇഫ്താറിൽ, ടി സിദ്ധീഖ് എം എൽ എ, മുൻ എം എൽ എ കാരാട്ട് റസാഖ്, സി പി എം ജില്ലാ സെക്രട്ടറി മോഹനൻ, മുസിലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹുസൈൻ കുട്ടി, ഡി വൈ എസ് പി അഷ്‌റഫ്, ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് തുടങ്ങിയവരും മറ്റു പൗര പ്രമുഖരും പങ്കാളികളായി.