നോളജ് സിറ്റി മിഹ്റാസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പി ഡിപ്പാർട്മെന്റ് ഉദ്‌ഘാടനം ചെയ്തു

 

നോളജ് സിറ്റി : മർകസ് നോളജ് സിറ്റി മിഹ്റാസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പി ഡിപ്പാർട്മെന്റ് ഉദ്‌ഘാടനം ചെയ്തു. യു കെ യിലെ പ്രശസ്ത ഡോക്ടർ ഷുജ പുനേകറാണ് ഉൽഘാടന കർമ്മം നിർവഹിച്ചത്. അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച ഫിസിയോതെറാപ്പി ഡിപ്പാർട്മെന്റിൽ ന്യൂറോ, ഓർത്തോ, പീഡിയാട്രിക്, സ്പോർട്സ് തുടങ്ങിയ ഫിസിയോതെറാപ്പികൾക്കു പുറമെ, ഗൈനക് ഫിസിയോതെറാപ്പിയും ഫിറ്റ്നസ് പരിശീലനവും തീവ്ര വൃക്ക രോഗികൾക്കുള്ള ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കിടപ്പിലായ രോഗികൾക്ക് വീട്ടിലെത്തി ചികിത്സയും, സ്ത്രീരോഗികൾക്ക് വിദഗ്ധരായ ലേഡി തെറാപ്പിസ്റ്റുകളും, താമസിച്ചു ചികിത്സാ സൗകര്യവും പ്രത്യേകതകളാണ്. ഉദ്ഘാടത്തോടനുബന്ധിച്ച് ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്ക് മൂന്ന് ദിവസത്തെ ഫിസിയോതെറാപ്പി ചികിത്സകൾ സൗജന്യമായിരിക്കും.

മിഹ്‌റാസ്‌ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ ശംസുദ്ധീൻ, ഹോസ്പിറ്റൽ സ്ട്രാറ്റജിക് കൺസൾട്ടന്റ് ഡോക്ടർ മജീദ്, നോളജ് സിറ്റി ചീഫ് അഡ്മിനിസ്ട്രേഷൻ ഓഫീസർ അഡ്വ. തൻവീർ ഉമർ, മർകസ് യുനാനി മെഡിക്കൽ കോളേജ് പ്രൊഫസർമാർ തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 623 888 4770 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

spot_img

Related Articles

Latest news