സമാധാന പ്രാര്‍ഥന സമ്മേളനവും ബദ്‌റുല്‍ കുബ്‌റാ ആത്മീയ സംഗമവും നാളെ (വെള്ളിയാഴ്ച) നോളജ് സിറ്റിയില്‍

സമാധാന പ്രാര്‍ഥന സമ്മേളനവും ബദ്‌റുല്‍ കുബ്‌റാ ആത്മീയ സംഗമവും നാളെ (വെള്ളിയാഴ്ച) നോളജ് സിറ്റിയില്‍

ഗ്രാന്‍ഡ് ഇഫ്താറില്‍ 25,000ത്തില്‍ പരം വിശ്വാസികള്‍ സംബന്ധിക്കും

നോളജ് സിറ്റി : റമസാന്‍ 17ാം രാവായ വെള്ളിയാഴ്ച മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ സമാധാന പ്രാര്‍ഥന സമ്മേളനവും ബദ്‌റുല്‍ കുബ്‌റാ ആത്മീയ സംഗമവും സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നടക്കുന്ന ഗ്രാന്‍ഡ് ഇഫ്താറില്‍ 25,000ത്തില്‍ പരം വിശ്വാസികള്‍ സംബന്ധിക്കും. മധ്യ- പൗരസ്ത്യ രാഷ്ട്രങ്ങളിലും ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ളവര്‍ യുദ്ധ ഭീതി അനുഭവിക്കുന്ന സഹാചര്യത്തിലാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ സമ്മേളനം നടത്തുന്നത്. നൂറുക്കണക്കിന് വിശുദ്ധ ഖുര്‍ആന്‍ ഖത്മുകള്‍ സമര്‍പ്പിച്ചും മഹത്തുക്കളായ ബദ്‌രീങ്ങളെ തവസ്സുലാക്കിയും ലോക സമാധാനത്തിനായി വിശ്വാസി സമൂഹം സംഗമിക്കും. ലോകത്തെ തന്നെ ഏറ്റവും വലിയ ബദ്ര്‍ അനുസ്മരണ സംഗമത്തിനാണ് ജാമിഉല്‍ ഫുതൂഹ് സാക്ഷ്യം വഹിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസോടെ ആരംഭം കുറിക്കുന്ന സമ്മേളനം അര്‍ധരാത്രിക്ക് ശേഷം പ്രാര്‍ഥനാ മജ്‌ലിസോടെ സമാപിക്കും.
മഹ്ളറത്തുല്‍ ബദ്‌രിയ്യ വാര്‍ഷിക സംഗമം, തഅ്ജീലുല്‍ ഫുതൂഹ് മജ്ലിസ്, ഖസീദതുല്‍ ഹംസിയ്യ പാരായണം, ബദര്‍ മൗലിദ്, അസ്മാഉല്‍ ബദ്ര്‍, മശ്ഖുല്‍ ഖുര്‍ആന്‍, ബദ്ര്‍ അനുസ്മരണ പ്രഭാഷണം തുടങ്ങിയ സെഷനുകള്‍ക്ക് പ്രമുഖ പണ്ഡിതന്മാരും സാദാത്തുക്കളും നേതൃത്വം നല്‍കും.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സമാധാന സന്ദേശ പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ഹൈദ്റൂസ് മുത്തുക്കോയ എളങ്കൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി ചെലൂര്‍, സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി, പൂക്കോയ തങ്ങള്‍ കരുവന്‍തിരുത്തി, സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, റഹ്‌മത്തുല്ല സഖാഫി എളമരം, ജലീല്‍ സഖാഫി കടലുണ്ടി, അലവി സഖാഫി കായലം സംസാരിക്കും. സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി കുറ്റ്യാടി, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനി, ഡോ. ഒ കെ അബ്ദുര്‍റശീദ് മുസ്ലിയാര്‍ ഒതുക്കുങ്ങല്‍, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, അബ്ദുന്നാസ്വിര്‍ അഹ്‌സനി ഒളവട്ടൂര്‍ സംബന്ധിക്കും.
സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ബുഖാരി ബായാര്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജാമിഉല്‍ ഫുതൂഹ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സംസാരിച്ചു. സ്വാഗതസംഘം ജോ. കണ്‍വീനര്‍ ബി സി ലുഖ്മാന്‍ ഹാജി, മീഡിയ കണ്‍വീനര്‍ ശമീം കെ കെ ലക്ഷദ്വീപ്, മീഡിയ കോഡിനേറ്റര്‍ മന്‍സൂര്‍ എ ഖാദിര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

ഫോട്ടോ: ബദ്‌റുല്‍ കുബ്റാ ആത്മീയ സമ്മേളന നഗരിയില്‍ അബ്ദുറഹ്‌മാന്‍ ബാഫഖി പതാക ഉയര്‍ത്തുന്നു

spot_img

Related Articles

Latest news