നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിലെ മിഹ്റാസ് ഹോസ്പിറ്റലിൽ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച ഫിസിയോതെറാപ്പി ഡിപ്പാർട്മെന്റ് ഇന്ന് ഉദ്‌ഘാടനം ചെയ്യും. യു കെ യിലെ ഡോക്ടർ ഷുജ പുനേകർ ഇന്ന് (15 / 10 / 2022) രാവിലെ ഫിസിയോതെറാപ്പി ഡിപ്പാർട്മെന്റ് നാടിനു സമർപ്പിക്കും.
ന്യൂറോ, ഓർത്തോ, പീഡിയാട്രിക്, സ്പോർട്സ് തുടങ്ങിയ ഫിസിയോതെറാപ്പികൾക്കു പുറമെ, ഗൈനക് ഫിസിയോതെറാപ്പിയും ഫിറ്റ്നസ് പരിശീലനവും തീവ്ര വൃക്ക രോഗികൾക്കുള്ള ചികിത്സാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കിടപ്പിലായ രോഗികൾക്ക് വീട്ടിലെത്തി ചികിത്സയും, സ്ത്രീരോഗികൾക്ക് വിദഗ്ധരായ ലേഡി തെറാപ്പിസ്റ്റുകളും, താമസിച്ചു ചികിത്സാ സൗകര്യവും ഇവിടുത്തെ പ്രത്യേകതയാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്ക് മൂന്ന് ദിവസത്തെ ഫിസിയോതെറാപ്പി ചികിത്സകൾ സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്ററിനും 623 888 4770 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.