കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രധാന പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ റിമാൻഡ് ചെയ്തു. എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഈ മാസം 22 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. തുടർന്ന് പ്രതിയെ എ.ടി.എസ് സംഘം ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് കൊണ്ടുപോയി. കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ അവസാനിച്ചതിനെത്തുടർന്നാണ് പ്രതിയെ റിമാൻഡ് ചെയ്തത്.