കൊച്ചി : പ്ളാസ്റ്റിക് ഗ്രോ ബാഗുകള്ക്ക് ബദലായി കയര് ഉപയോഗിച്ച് നിര്മ്മിച്ച ഇ കൊയര് ബാഗ് സെപ്തംബര് 20 ന് വിപണിയിലെത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംസ്കരിച്ച കയര് ഉപയോഗിച്ച് ഗ്രോ ബാഗുകള് നിര്മ്മിക്കുന്നതിനുള്ള സാധ്യത തേടിയ NCRMIയും FOMIL ഉം സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ecoir ബാഗുകളെന്നും രാജീവ് പറഞ്ഞു.
പ്രത്യേക ഇനം കയര് ഉപയോഗിച്ച് നിര്മ്മിച്ച വായുസഞ്ചാരമുള്ള പരിസ്ഥിതി സൗഹൃദ ഗ്രോ ബാഗുകള് പുനരുപയോഗിക്കാവുന്നതും കൂടുതല് കാലം ഈടു നില്ക്കുന്നതും പ്രകൃതിയോട് ഇണങ്ങിയതും ആണ്. ക്രോസ് സ്റ്റിച്ച് ചെയ്ത് ബലപ്പെടുത്തിയ കയര് ഉപയോഗിച്ചാണ് ഇവ നിര്മ്മിച്ചിരിക്കുന്നത്.