കൊച്ചി-ലണ്ടന്‍ വിമാന സര്‍വീസ് 18 മുതല്‍; 10 മണിക്കൂര്‍ യാത്ര

കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് 18ന് തുടങ്ങും. എല്ലാ ബുധനാഴ്ചയുമാണ് കൊച്ചിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഹീത്രു സര്‍വീസ്. യൂറോപ്പിലേക്ക് നേരിട്ടുള്ള സര്‍വീസ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാര്‍ക്കിങ്, ലാന്‍ഡിങ് ചാര്‍ജുകള്‍ സിയാല്‍ ഒഴിവാക്കി.

ഇന്ത്യയെ റെഡ് പട്ടികയില്‍ നിന്ന് ആംബെര്‍ പട്ടികയിലേക്ക് ബ്രിട്ടന്‍ മാറ്റിയതോടെയാണ് യാത്ര സുഗമമാകുന്നത്. കേരളത്തില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് സര്‍വീസുള്ള ഏക വിമാനത്താവളമായി കൊച്ചി മാറും. എല്ലാ ബുധനാഴ്ചയും പുലര്‍ച്ചെ 3.45ന് കൊച്ചിയിലെത്തുന്ന വിമാനം 5.50ന് ഹീത്രുവിലേക്ക് മടങ്ങുമെന്ന് സിയാല്‍ എംഡി എസ് സുഹാസ് പറഞ്ഞു.

സിയാല്‍ ചെയര്‍മാനായ മുഖ്യമന്ത്രിയും ഡയറക്ടര്‍ ബോര്‍ഡും ഇക്കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യം എടുത്തിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ രാജ്യാന്തര എയര്‍ലൈനുകള്‍ സിയാലില്‍ എത്തുമെന്നാണ് പ്രതീക്ഷ.

കൊച്ചി–ഹീത്രു യാത്രാ സമയം പത്തു മണിക്കൂറാണ്. പുറപ്പെടുന്നതിന് മൂന്നുദിവസം മുമ്പും എത്തിച്ചേരുന്ന ദിവസവും യാത്രക്കാര്‍ കോവിഡ് പരിശോധന നടത്തണം. യുകെയില്‍ എത്തി എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണമെന്നും മാര്‍ഗ നിര്‍ദേശത്തിലുണ്ട്.

spot_img

Related Articles

Latest news