കൊടകര കുഴല്‍പ്പണ കേസ്; തിരൂര്‍ സതീശന്റെ മൊഴി നാളെ രേഖപ്പെടുത്തും

കൊടകര കേസില്‍ പുനരന്വേഷണത്തിന് സർക്കാർ. നാളെ തിരൂർ സതീശന്റെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന് വേണ്ടി പ്രത്യേക അന്വേഷണ സംഘത്തെ ഉടൻ രൂപീകരിക്കും.പ്രത്യേക അന്വേഷണ സംഘത്തിന് എഡിജിപി മനോജ്‌ എബ്രഹാം മേല്‍നോട്ടം കൊടുക്കും. ഇതിന് മുൻപ് കേസ് അന്വേഷിച്ച കൊടുങ്ങലൂർ DYSP രാജു വും അന്വേഷണ സംഘത്തില്‍ എന്ന് സൂചനയുണ്ട്.

കേസിലെ അന്വേഷണം കർണാടകയിലേക്കും നീളും. തിരൂർ സതീശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിരുന്നു. തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനം.

spot_img

Related Articles

Latest news