തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ UDF ഉറപ്പ് സീറ്റ് ആയ ജില്ലാ പഞ്ചായത് കോടഞ്ചേരി ഡിവിഷൻ സ്ഥാനാർത്ഥിയെ ചൊല്ലി കോൺഗ്രസിൽ തർക്കം തുടങ്ങി .

കോടഞ്ചേരി ഡിവിഷനിൽ നിന്നും പാർട്ടി പാരമ്പര്യവും ജനപ്രതിനിധികളായി കഴിവ് തെളിയിച്ചവരും ഏറെയുണ്ടായിട്ടും 25 കിലോമീറ്റർ ദൂരത്തുള്ള സ്ഥാനാർത്ഥിയെ പരിഗണിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം.

കൊടിയത്തൂർ തോട്ടുമുക്കം സ്വദേശിനിയും പഞ്ചായത്ത് പ്രസിഡന്റുമായ ദിവ്യ ഷിബുവിനെ സ്ഥാനാർത്ഥിയാക്കാൻ DCC ലിസ്റ്റിൽ പ്രഥമ പേര് വന്നതിനു പിന്നാലെയാണ് കോൺഗ്രസിൽ പോര് തുടങ്ങിയത് . വെറും രണ്ടര വർഷത്തെ പ്രസിഡന്റ് ആയ പാരമ്പര്യം മാത്രമാണ് ദിവ്യക്ക് ഉള്ളൂ എന്നും വിമർശനം ഉയരുന്നുണ്ട് .

ദിവ്യ ഷിബുവിന് പാർട്ടി ഭാരവാഹിത്വം ഒന്നുമില്ലെന്നും പാർട്ടിമീറ്റിംഗുകളിൽ പങ്കെടുക്കാറില്ല എന്നത് കൊണ്ടും
കൊടിയത്തൂർ മണ്ഡലത്തിൽ സീറ്റ് നൽകേണ്ടതില്ല എന്ന് മണ്ടലം കമ്മറ്റി തീരുമാനിച്ചിരുന്നു .

അതിനു ശേഷം ടി സിദ്ധിഖിനെയും ഹബീബ് തമ്പിയെയും സ്വാധീനിച്ചാണ് ഇത്തരത്തിൽ സീറ്റ് ഒപ്പിച്ചത് എന്നാണ് കിട്ടുന്ന വിവരങ്ങൾ .

കോടഞ്ചേരി ഡിവിഷനിൽ തന്നെ മത്സരിക്കാൻ യോഗ്യതയും കഴിവുമുള്ള നിരവധി പേര് ഉണ്ടെന്നും പിന്നെന്തിനു 25 കിലോമീറ്റർ ദൂരത്തുള്ള സ്ഥാനാർഥി എന്നാണ് പാർട്ടിയിൽ ഉള്ള ചർച്ച .

കോടഞ്ചേരി പഞ്ചായത്തിലെ ഭൂരിഭാഗവും ,തിരുവമ്പാടി പഞ്ചായത് മുഴുവനായും കൂടരഞ്ഞി പഞ്ചായത്തിലെ ഭൂരിഭാഗവും അടങ്ങിയതാണ് കോടഞ്ചേരി ഡിവിഷൻ .

ഈ മൂന്നു പഞ്ചായത്തിൽ പാർട്ടി പാരമ്പര്യവും യോഗ്യതയും ഉള്ള നിരവധി പേരുണ്ട് .ഇതേ ഡിവിഷനിൽ ജില്ലാ പഞ്ചായത് മെമ്പർ ആയിട്ടുള്ള മില്ലിമോഹൻ ,മഹിളാ കോൺഗ്രസ് സംസ്ഥാന അഡ്വൈസറി അംഗം കൂടിയാണ് .ലിസ്റ്റിൽ ഇവരുടെ പേര് രണ്ടാം സ്ഥാനത്താണ് .അതെ ഡിവിഷനിൽ ഉള്ള മുൻ ജില്ലാ പഞ്ചായത് മെമ്പർ അന്നമ്മ ടീച്ചർ DCC വൈസ് പ്രസിഡന്റ് കൂടിയാണ് അതുപോലെ ,തിരുവമ്പാടി പഞ്ചായത് പ്രസിഡന്റ് ബിന്ദു ജോൺസൺ ,അതുപോലെ കോടഞ്ചേരി പഞ്ചായത് മുൻ പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ,ലിസി ചാക്കോ എന്നിവരൊക്കെ ഉള്ളപ്പോൾ എന്തിനാണ് 25 കിലോമീറ്റർ ദൂരത്തുള്ള മറ്റൊരു സ്ഥാനാർഥി എന്നാണ് ചോദ്യം .
യോഗ്യതയുള്ളവരെ തഴഞ്ഞു ദിവ്യ ഷിബുവിനെ സ്ഥാനാർത്ഥിയാക്കിയാൽ കൊടിയത്തൂർ മണ്ഡലം കമ്മറ്റി ഒന്നടങ്കം രാജിവെക്കുമെന്ന് DCC ക്ക് കത്തു നൽകിയതായും വിവരം.

spot_img

Related Articles

Latest news