പഞ്ചായത്തിലേക്കുള്ള റോഡുകളുടെ അവസ്ഥയിൽ പ്രതിഷേധിച്ച് ഏകദിന ഉപവാസ സത്യാഗ്രഹം അവസാനിച്ചു.

കോടഞ്ചേരി:കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലൂടെ പോകുന്ന പിഡബ്ല്യുഡി റോഡുകളായ കൈതപ്പൊയിൽ, കോടഞ്ചേരി, തമ്പലമണ്ണ അഗസ്ത്യമുഴി റോഡ്, ഈങ്ങാപ്പുഴ, കുപ്പായക്കോട്, കണ്ണോത്ത് റോഡ്, കൂടത്തായി, മൈക്കാവ് കോടഞ്ചേരി റോഡ്, നെല്ലിപ്പൊയിൽ, മഞ്ഞുവയൽ, പുല്ലൂരാംപാറ റോഡ് എന്നീ റോഡുകൾ സഞ്ചാരയോഗ്യമല്ലാത്തതിനാലും, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അലംഭാവത്തിലും കരാറുകാരുമായുള്ള ഒത്തുകളിയിലും അഴിമതിയിലും പ്രതിഷേധിച്ച് കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ യു ഡി എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കോടഞ്ചേരി അങ്ങാടിയിൽ നടത്തിയ ഏകദിന ഉപവാസ സത്യാഗ്രഹം സമാപന ഉദ്ഘാടനം

ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസിന് നാരങ്ങാവെള്ളം നൽകി ഏകദിന ഉപവാസ സത്യാഗ്രഹം അവസാനിപ്പിച്ചു. യോഗത്തിന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആൽബിൻ ഊന്നുകല്ലേൽ നന്ദി അർപ്പിച്ചു

spot_img

Related Articles

Latest news